കൂടല്‍മാണിക്യം ഉത്സവം മെയ് 14 ന് -ഒരു കോടി അറുപത്തഞ്ച് ലക്ഷം രൂപയുടെ ബഡ്ജറ്റ് അംഗീകരിച്ചു

472

ഇരിങ്ങാലക്കുട-ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തിലെ തിരുത്സവം 2019 മെയ് 14 ന് കൊടിയേറി 24 ന് രാപ്പാള്‍ കടവില്‍ ആറാട്ടോടെ സമാപിക്കും .ബഡ്ജറ്റില്‍ ഉത്സവത്തിനായി 1 കോടി 36 ലക്ഷം രൂപയും ഉത്സവത്തോടനുബന്ധിച്ചുള്ള വിവിധ വികസന പ്രവര്‍ത്തനങ്ങളായ സി സി ടി വി ക്യാമറ ,തീര്‍ത്ഥകുളം ശുദ്ധീകരണം ,സ്റ്റേജ് നിര്‍മ്മാണം എന്നിവക്കായി 29 ലക്ഷവും യോഗം അംഗീകരിച്ചു.മുന്‍സിപ്പല്‍ അതിര്‍ത്തിയില്‍പ്പെട്ട അര്‍ഹതയുള്ള ഒരാള്‍ക്ക് വീട് നിര്‍മ്മിച്ചു നല്‍കണമെന്ന് ഭക്തജനങ്ങള്‍ അഭിപ്രായപ്പെട്ടു.യോഗത്തില്‍ ദേവസ്വം ചെയര്‍മാന്‍ യു പ്രദീപ് മേനോന്‍ അദ്ധ്യക്ഷത വഹിച്ചു.എന്‍ ടി പരമേശ്വരന്‍ നമ്പൂതിരിപ്പാട് ഭദ്രദീപം കൊളുത്തി യോഗം ഉദ്ഘാടനം ചെയ്തു.അഡ്മിനിസ്‌ട്രേറ്റര്‍ സുമ എ. എം ബഡ്ജറ്റവതരിപ്പിച്ചു.ഭരതന്‍ കണ്ടേങ്കാട്ടില്‍,കെ .കെ പ്രേമരാജന്‍ ,കെ ജി സുരേഷ് ,രാജേഷ് തമ്പാന്‍ എ .വി ഷൈന്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു

Advertisement