പദ്ധതി നിര്‍വ്വഹണത്തില്‍ അവസാനക്കാരായതില്‍ കൗണ്‍സിലില്‍ രൂക്ഷ വിമര്‍ശനവുമായി എല്‍. ഡി. എഫ്. അംഗങ്ങള്‍

428
Advertisement

ഇരിങ്ങാലക്കുട : പദ്ധതി നിര്‍വ്വഹണത്തിലെ കുറവ് രൂക്ഷ വിമര്‍ശനവുമായി എല്‍. ഡി. എഫ്. അംഗങ്ങള്‍, മാര്‍ച്ച്് 31 ന് ട്രഷറിയില്‍ നിന്നും ബില്ല് മാറി കിട്ടാതിരുന്നതാണ് ഇത്രയും കുറവിന് കാരണമെന്ന് വികസനകാര്യ സ്റ്റാന്‍ഡിങ്ങ് കമ്മറ്റി ചെയര്‍മാന്‍ അഡ്വ വി. സി. വര്‍ഗീസ്. വെള്ളിയാഴ്ച ചേര്‍ന്ന മുനിസിപ്പല്‍ കൗണ്‍സിലിന്റെ അടിയന്തിര യോഗത്തിലാണ് പദ്ധതി നിര്‍വ്വഹണത്തിലെ കുറവിനെ ചൊല്ലി എല്‍. ഡി. എഫ്. അംഗങ്ങള്‍ രൂക്ഷ വിമര്‍ശനമുയര്‍ത്തിയത്. സംസ്ഥാനത്ത് പദ്ധതി നിര്‍വ്വഹണത്തില്‍ എണ്‍പത്തിയാറാം സ്ഥാനത്താണ് ഇരിങ്ങാലക്കുട നഗരസസഭയെന്നും നാല്‍പത്തിയഞ്ചു ശതമാനം പദ്ധതി വിനിയോഗിക്കാനായില്ലെന്നും എല്‍. ഡി. എഫ്. പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ പി. വി. ശിവകുമാര്‍ ചൂണ്ടിക്കാട്ടി. ഏതൊക്കെ മേഖലകളില്‍ എത്ര പണം വച്ച് നഷ്ടപ്പെട്ടുവെന്ന് വ്യക്തമാക്കണം. ഗുരുതരമായ വീഴ്ചയാണ് സംഭവിച്ചിട്ടുള്ളതെന്നും ഇക്കാര്യത്തില്‍ പരിശോധന നടത്തി വീഴ്ചകള്‍ പരിഹരിക്കാന്‍ നടപടി വേണമെന്നും ശിവകുമാര്‍ ആവശ്യപ്പെട്ടു. നാലു കോടി രൂപയുടെ പദ്ധതി പണം വിനിയോഗിക്കാന്‍ കഴിയാതിരുന്നതിനെ പറ്റി ആത്മ പരിശോധന നടത്താന്‍ എല്ലാവരും തയ്യാറാകണമെന്ന് എല്‍. ഡി. എഫ്. അംഗം. സി. സി. ഷിബിന്‍ ആവശ്യപ്പെട്ടു. മാര്‍ച്ച് മാസത്തില്‍ പദ്ധതി പൂര്‍ത്തികരിക്കാന്‍ വേണ്ട യാതൊരു നടപടിയും ഉദ്യോഗസ്തരുടെ ഭാഗത്തു നിന്നും ഉണ്ടായില്ലെന്നും സി. സി. ഷിബിന്‍ കുറ്റപ്പെടുത്തി. എന്നാല്‍ പദ്ധതി നിര്‍വ്വഹണത്തില്‍ വീഴ്ചകള്‍ സംഭവിച്ചിട്ടുണ്ടെന്ന് അംഗീകരിച്ച വികസനകാര്യ സ്റ്റാന്‍ഡിങ്ങ് കമ്മറ്റി ചെയര്‍മാന്‍ അഡ്വ വി. സി. വര്‍ഗീസ് നിശ്ചിത സമയങ്ങളില്‍ ടെണ്ടര്‍ എടുക്കാന്‍ കരാറുകാര്‍ തയ്യാറാകാതിരുന്നതും, മാര്‍ച്ച്് 31 ന് ട്രഷറിയില്‍ സമര്‍പ്പിച്ച ബില്ലുകള്‍ മാറ്റി ലഭിക്കാതിരുന്നതും പദ്ധതി നിര്‍വഹണത്തില്‍ കുറവു വരുന്നതിന് ഇടയാക്കി. അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ അതാത് സ്റ്റാന്‍ഡിങ്ങ് കമ്മറ്റിക്കു കീഴിലുള്ള നിര്‍വഹണ ഉദ്യോഗസ്ഥര്‍ പദ്ധതി നിര്‍വ്വഹണം നടത്തുന്നത് സ്റ്റാന്‍ഡിങ്ങ് കമ്മറ്റികള്‍ വിലയിരുത്തണമെന്നും വി. സി. വര്‍ഗീസ് പറഞ്ഞു. ട്രഷറിയില്‍ നിന്നും ബില്ലുകള്‍ മാറി ലഭിക്കാതിരുന്നതാണ് പദ്ധതി നിര്‍വഹണത്തില്‍ കുറവുണ്ടാകാനുള്ള ഒരു കാരണമെന്ന് യു. ഡി. എഫ്. അംഗം കുരിയന്‍ ജോസഫിന്റെ പരാമര്‍ശം എല്‍. ഡി. എഫ്. അംഗങ്ങള്‍ തമ്മിലുള്ള തര്‍ക്കത്തിന് വഴിവച്ചു. 2017-2018 സാമ്പത്തിക വര്‍ഷത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ബജറ്റില്‍ വകയിരുത്തിയ 5 കോടി 3 ലക്ഷത്തി മുവായിരം രൂപയില്‍ 2 കോടി 60 ലക്ഷത്തി 63 ആയിരം രൂപയും ധനകാര്യ കമ്മീഷന്‍ അനുവദിച്ച ആറു കോടി 52 ലക്ഷത്തി 81 ആയിരത്തി 596 രൂപയില്‍ 3 കോടി 58 ലക്ഷത്തി 981 രൂപയും, പട്ടികജാതി വിഭാഗത്തില്‍ അനുവദിച്ച 2 കോടി 66 ലക്ഷത്തി 19 നായിരം രൂപയില്‍ ഒരു കോടി 48 ലക്ഷത്തി 45 അയ്യായിരം രൂപയുമാണ് ചിലവഴിച്ചിട്ടുള്ളതെന്ന് സെക്രട്ടറി ഒ. എന്‍. അജിത്ത്കുമാര്‍ കൗണ്‍സില്‍ യോഗത്തില്‍ വിശദീകരിച്ചു.തുടര്‍ന്ന് 2018-2019 വര്‍ഷത്തെ കരട് പദ്ധതതി രേഖക്ക്് കൗണ്‍സില്‍ യോഗം അംഗീകാരം നല്‍കി. പദ്ധതി രേഖയുമായി ബന്ധപ്പെട്ട വികസന സെമിനാര്‍ ഏപ്രില്‍ 10 ന് നടത്തുന്നതിനും യോഗം തീരുമാനിച്ചു. ഇരിങ്ങാലക്കുട മുനിസിപ്പല്‍ കൗണ്‍സിലിന്റെ അടിയന്തിര യോഗത്തില്‍ അജണ്ടക്കു പുറത്തുള്ള വിഷയം ഉന്നയിക്കുന്നതിനെ ചൊല്ലിയും തര്‍ക്കം. യോഗാരംഭത്തില്‍ തന്റെ വാര്‍ഡില്‍ തെരുവു വിളക്കുകള്‍ ഇടുന്നതിന് നടപടി സ്വീകരിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി യു. ഡി. എഫ്. അംഗം സുജ സജ്ജീവ്കുമാര്‍ രംഗത്തു വന്നതോടെയാണ് എല്‍. ഡി. എഫ് അംഗങ്ങളുമായി തര്‍ക്കത്തിന് കാരണമായത്. തങ്ങള്‍ക്ക് ഇതിലും അടിയന്തിപ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഉന്നയിക്കാനുണ്ടെന്നും അടിയന്തിര യോഗം ആയതിനാല്‍ ഉന്നയിക്കാതിരുന്നതെന്നും ചൂണ്ടിക്കാട്ട്ി എല്‍. ഡി. എഫ്. അംഗം പി. വി. ശിവകുമാറും, സി. സി. ഷിബിനും രംഗത്തു വന്നതോടെ എല്‍. ഡി. എഫ്-യു. ഡി. എഫ്. അംഗങ്ങള്‍ തമ്മിലുള്ള വാഗ്വാദത്തിന് ഇടയാക്കി. ബൈപാസ്സ് റോഡിലെ കുപ്പികഴുത്തു ഭാഗത്തു സമീപ പ്രദേശത്തെ സ്വാകാര്യ വ്യക്തിക്ക്് കെട്ടിടം നിര്‍മ്മിക്കാ്ന്‍ അനുമതി നല്‍കിയത് പി. വി. ശിവകുമാറും, സി. സി്. ഷിബിനും ചോദ്യം ചെയ്തു. ഏറെ നേരത്തെ തര്‍ക്കത്തിനു ശേഷം ഈ രണ്ടു വിഷയങ്ങള്‍ മാത്രം ചര്‍ച്ച നടത്താമെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ നിമ്യ ഷിജു അറിയിച്ചു. തുടര്‍ന്ന് തന്റെ വാര്‍ഡിലുള്‍പ്പെടുന്ന കാരുകുളങ്ങര നരസിംഹ സ്വാമി ക്ഷേത്രത്തില്‍ ഉത്സവത്തിന് കൊടികയറിയെന്നും ഇതുവരെയും തെരുവു വിളക്കുകള്‍ ഇടുവാന്‍ നടപടി സ്വീകരിച്ചിട്ടില്ലെന്നും സുജ സജ്ജീവ്കുമാര്‍ കുറ്റപ്പെടുത്തി. ഇതുമായി ബന്ധപ്പെട്ട് നിരവധി തവണ പൊതുമരാമത്ത് സ്്റ്റാന്‍ഡിങ്ങ് കമ്മറ്റി ചെയര്‍പേഴ്‌സണെ ബന്ധപ്പെട്ടിരുന്നു. മമറ്റ് പല വാര്‍ഡുകളിലും ക്രമം തെറ്റിച്ച് തെരുവു വിളക്കുകള്‍ ഇട്ടിട്ടുണ്ടെന്നും അവര്‍ ആരോപിച്ചു. ക്രമം തെറ്റിച്ചാണ് തെരുവു വിളക്കുകള്‍ ഇടുന്നതെന്ന് യു. ഡി. എഫ്് അംഗം കുരിയന്‍ ജോസഫിന്റെ പരാമര്‍ശവും എല്‍. ഡി. എഫ്. അംഗങ്ങളുടെ പ്രതിഷേധത്തിനിടയാക്കി. എന്നാല്‍ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ നല്‍കിയ വര്‍ക്ക് ഓര്‍ഡര്‍ പ്രകാരമാണ് തെരുവു വിളക്കുകള്‍ സ്ഥാപിച്ചു വരുന്നതെന്ന് പൊതുമരാമത്ത് സ്റ്റാന്‍ഡിങ്ങ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ വത്സല ശശി ചൂണ്ടിക്കാട്ടി. ഒരു വാര്‍ഡില്‍ മാത്രമാണ് ക്രമം തെറ്റി ഇട്ടിട്ടുള്ളത്. അത് തന്റെ നിര്‍ദ്ദേശ പ്രകാരമായിരുന്നില്ല. നേരത്തെ നിശ്ചയിച്ച ക്രമപ്രകാരം മാത്രമെ തെരുവു വിളക്കുകള്‍ സ്ഥാപിക്കുകയുള്ളുവെന്ന് വത്സല ശശി പറഞ്ഞു. ബൈപാസ്സ് റോഡില്‍ സ്വാകാര്യ വ്യക്തിക്ക്് കെട്ടിടം നിര്‍മ്മിക്കാന്‍ അനുമതി നല്‍കിയത് ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരമാണന്ന് മുനിസിപ്പല്‍ സെക്രട്ടറി ഒ. എന്‍. അജിത്ത്്കുമാര്‍ കൗണ്‍സില്‍ യോഗത്തില്‍ വിശദീകരിച്ചു. സ്വാകര്യ വ്യക്തി നല്‍കിയ അപേക്ഷ നഗരസഭ സ്ഥലം നിലത്തില്‍പെടുന്നതാണന്ന് കാണിച്ച് നിരസിച്ചിരുന്നു. ഇതിനെതിരെ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് സ്വാകര്യ വ്യക്തി അനുകൂല വിധി സമ്പാദിച്ചതെന്ന് സെക്രട്ടറി വിശദീകരിച്ചു. എന്നാല്‍ നഗരസഭയെടുത്ത നിലപാടിനെ ഭരണ-പ്രതിപക്ഷാംഗങ്ങള്‍ വിമര്‍ശിച്ചു. കെട്ടിട നിര്‍മാണത്തിന് അനുമതി നല്‍കിയാല്‍ ഭാവിയില്‍ ബൈപ്പാസ്സ്് റോഡിന്റെ വികസനം അസാധമാകുമെന്ന് എല്‍. ഡി. എഫ്. അംഗം പി. വി. ശിവകുമാര്‍ ചൂണ്ടിക്കാട്ടി. സ്ഥലംെ അക്വയര്‍ ചെയ്യുന്നതടക്കമുള്ള കാര്യങ്ങള്‍ കോടതിയില്‍ വിശദീകരിക്കാരുന്നതിനെയും പി. വി. ശിവകുമാര്‍ കുറ്റപ്പെടുത്തി. 2017 ജനുവരിയില്‍ വന്ന ഹൈക്കോടതി ഉത്തരവ് കൗണ്‍സിലിനെ അറിയിക്കാതിരുന്നതിനെ എല്‍ . ഡി. എഫ് അംഗം സി. സി. ഷിബിന്‍ കുറ്റപ്പെടുത്തി. എന്നാല്‍ ഈ പ്രദേശം അക്വയര്‍ ചെയ്യാന്‍ നേരത്തെ തന്നെ കൗണ്‍സില്‍ തീരുമാനിച്ചിട്ടും അക്വയര്‍ നടപടികള്‍ ആരംഭിക്കാതിരുന്നതിനെ യ. ഡി. എഫ്് അംഗം കുരിയന്‍ ജോസഫ് കുറ്റപ്പെടുത്തി. ബൈപ്പാസ്സ് റോഡില്‍ ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് കോടതി വിധി സമ്പാദിച്ചാണ് സ്വാകാര്യ വ്യക്തികള്‍ കെട്ടി നിര്‍മാണത്തിന് അനുമതി വാങ്ങുന്നതെന്ന് ബി. ജെ. പി. അംഗം സന്തോഷ് ബോബന്‍ പറഞ്ഞു. ബൈപ്പാസ്സ് റോഡിന്റെ ഇരുവശങ്ങളിലും പെര്‍മിറ്റ് അനുവദിക്കുന്ന്ത് കൗണ്‍സില്‍ അറിഞ്ഞു വേണമെന്നും സന്തോഷ് ബോബന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ബൈപ്പാസ്സ് റോഡില്‍ പെര്‍മിറ്റ്്് അനുവദിക്കുന്നത് ഉ്ത്സവപറമ്പിലെ പോക്കറ്റടിക്കാരെ പോലെയാണന്നും ഇതിനെ കുറിച്ച്് അന്വേഷണം നടത്തണമെന്നും വിദ്യാഭ്യാസ സ്റ്റാന്‍ഡിങ്ങ് കമ്മറ്റി ചെയര്‍മാന്‍ എ.ം ആര്‍. ഷാജു ആവശ്യപ്പെട്ടു. ബൈപ്പാസ്സ് റോഡിലെ കെട്ടിട നിര്‍മാണത്തിന് പെര്‍മിറ്റ് നല്‍കിയത് തന്നെ അറിയിച്ചിട്ടില്ലെന്നും അംഗങ്ങളുടെ പൊതു വികാരത്തിന്റെ അടിസ്ഥാനത്തില്‍ സ്ഥലം അക്വയര്‍ ചെയ്യുന്നതിനു തീരുമാനിക്കുകയാണന്നും തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തുകയാണന്നും യോഗത്തില്‍ അധ്യക്ഷത വഹിച്ചിരുന്ന മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ നിമ്യ ഷിജു അറിയിച്ചു.

Advertisement