നിര്‍ധന കുടുംബത്തിന് സൗജന്യ വൈദ്യുതി കണക്ഷന്‍ നല്‍കി.

424
Advertisement

വെള്ളാങ്ങല്ലൂര്‍: നിര്‍ധന കുടുംബത്തിന് കെ.എസ്.ഇ.ബി യുടെ സഹായ ഹസ്തം.കെ.എസ്.ഇ.ബി. വെള്ളാങ്ങല്ലുര്‍ ഇലക്ട്രിക്കല്‍ സെക്ഷന്റെ പരിധിയില്‍ വരുന്ന വള്ളിവട്ടം പൈങ്ങോട് പാറപ്പുറം ചക്കാണ്ടി വീട്ടില്‍ സി.കെ. ലതയുടെ വീട്ടിലേക്കാണ് കെ.എസ്.ഇ.ബി. ജീവനക്കാര്‍ സൗജന്യമായി വൈദ്യുതി കണക്ഷന്‍ നല്‍കുകയും വൈദ്യുതീകരണം നടത്തുകയും ചെയ്തത്.വെള്ളാങ്ങല്ലുര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷാജി നക്കര സ്വിച് ഓണ്‍ കര്‍മം നിര്‍വഹിച്ചു .വാര്‍ഡ് അംഗം ഷിബിന്‍ ആക്കിളിപ്പറമ്പില്‍, കെ എസ് ഇ ബി. വര്‍ക്കേഴ്‌സ് അസ്സോസ്സിയേഷന്‍ (സി.ഐ .ടി.യു.) ഭാരവാഹികളായ കെ.പി. ഡേവിസ്, ടി.കെ. റാഫി, കെ.വി. പവിത്രന്‍, വെള്ളാങ്ങല്ലുര്‍ സെക്ഷന്‍ ഓഫീസിലെ ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു. വൈദ്യുതീകരണത്തിനായി വയറിംഗിന്റെ മുഴുവന്‍ സാമ്പത്തിക ചിലവും വഹിച്ചത് കൊടുങ്ങല്ലൂര്‍ കെ.എസ്.ഇ.ബി.ഡിവിഷനിലെ സൂപ്രണ്ട് കനകമണിയാണ്.