അഖിലേന്ത്യാ കിസാൻ സംഘർഷ കോർഡിനേഷൻ കമ്മറ്റി ധർണ്ണ സമരം നടത്തി

49
Advertisement

ഇരിങ്ങാലക്കുട :കോവിഡ് 19 ന്റെ മറവിൽ അവശ്യവസ്തു സംരക്ഷണ നിയമം, വിള സംഭരണം, കാർഷിക വ്യാപാരം എന്നീ 3 കർഷക ദ്രോഹ ഓർഡിനൻസുകൾ നിയമമാക്കരുത്, പിൻവലിക്കുക, ആദായ നികുതിദായകരല്ലാത്ത മുഴുവൻ കുടുംബങ്ങൾക്കും 6 മാസത്തേക്ക് 7500 രൂപ പ്രതിമാസം നല്കുക,10 കിലോ ഭക്ഷ്യധാന്യം ആവശ്യക്കാർക്ക് സൗജന്യമായി നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് അഖിലേന്ത്യാ കിസ്സാൻ സംഘർഷ് കോർഡിനേഷൻ ഇരിങ്ങാലക്കട ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പാർലമെന്റ് വർഷക്കാല സമ്മേളനത്തിന്റെ ആദ്യ ദിനത്തിൽ ഇരിങ്ങാലക്കുട ഹെഡ് പോസ്റ്റ് ഓഫീസിനു മുൻപിൽ ധർണ്ണ സമരം കേരള കർഷകസംഘം സംസ്ഥാന കമ്മിറ്റി അംഗം കെ.വി.സജു ഉദ്ഘാടനം ചെയ്തു. AIKSമണ്ഡലം സെക്രട്ടറി ഒ.എസ്സ്.വേലായുധൻ അധ്യക്ഷത വഹിച്ച സമരത്തിൽK$KS സംസ്ഥാന കമ്മിറ്റി അംഗം സിദ്ധാർത്ഥൻ പട്ടേപ്പാടം, കിസ്സാൻ ജനതാദൾ എസ്സ് ജില്ലാ വൈസ് പ്രസിഡന്റ് ഡേവീസ് കോക്കാട്ട്, NCP ബ്ലോക്ക് സെക്രട്ടറി ഗിരീഷ്മണപ്പെട്ടി, വെള്ളാങ്കല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് KS രാധാകൃഷ്ണൻ തുടങ്ങിയ നേതാക്കൾ സമരത്തെ അഭിവാദ്യം ചെയ്ത് സംസാരിച്ചു.കേരള കർഷകസംഘം ഏരിയാ സെക്രട്ടറി ടി.ജി.ശങ്കരനാരായണൻ സ്വാഗതവും, പ്രസിഡൻറ് ടി.എസ്സ് .സജീവൻ മാസ്റ്റർ നന്ദിയും പറഞ്ഞു.

Advertisement