ബിഷപ്പിനെ അവഹേളിച്ച കേസിലെ ഒരു പ്രതി കൂടി അറസ്റ്റിലായി

509
Advertisement

ഇരിങ്ങാലക്കുട: ബിഷപ്പിനെ അവഹേളിച്ച കേസിലെ ഒരു പ്രതി കൂടി അറസ്റ്റിലായി.ഒല്ലൂർ സ്വദേശി അയിനിക്കൽ ഷാജു (54) ആണ് പിടിയിലായത് .ബിഷപ്പ് മാർ പോളി കണ്ണൂക്കാടനെ വ്യക്തിപരമായും, കൃസ്തീയ ആചാരങ്ങളെയും മറ്റും അവഹേളിക്കുന്ന തരത്തിൽ ഫേസ്ബുക്കിൽ വീഡിയോ ക്ലിപ്പിങ്ങ് പ്രചരിപ്പിച്ച കേസിൽ അവിണിശേരി സ്വദേശി പൈനാടത്ത് ഷിൻ്റോ യെ നേരത്തെ ഇരിങ്ങാലക്കുട ഇൻസ്പക്ടർ എം.ജെ .ജിജോയും സംഘവും അറസ്റ്റ് ചെയ്തിരുന്നു.ഫേസ്ബുക്കിൽ പോസ്റ്റ് വന്നതിനെ തുടർന്ന് ഇരിങ്ങാലക്കുട രൂപത വികാരി ഫാദർ ലാസർ കുറ്റിക്കാട് ഇരിങ്ങാലക്കുട DySP ഫെയ്മസ് വർഗ്ഗീസിന് പരാതി നൽകുകയായിരുന്നു. ടl അനൂപ് PG, Aടi ജോസിജോസ്,ASI ജസ്റ്റിൻ മനോജ് A.K,അനൂപ് ലാലൻ, വൈശാഖ് മംഗലൻ എന്നിവരാണ് പ്രത്യേക അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.