മാപ്രാണം കുരിശുമുത്തപ്പന്റെ തീര്‍ഥാടന ദേവാലയത്തിലേക്കു പദയാത്ര നടത്തി

446

പൊറത്തിശേരി: പൊറത്തിശേരി പള്ളിയുടെ സുവര്‍ണജൂബിലി പരിപാടികളുടെ ഭാഗമായി മാതൃദേവാലയമായ മാപ്രാണം കുരിശുമുത്തപ്പന്റെ തീര്‍ഥാടന ദേവാലയത്തിലേക്കു പദയാത്ര നടത്തി. പൊറത്തിശേരി ഇടവകാംഗങ്ങള്‍ വികാരി ഫാ. ജിജി കുന്നേലിന്റെ നേതൃത്വത്തില്‍ പേപ്പല്‍ പതാകയും കുശിന്റെ വഴി പ്രാര്‍ഥനയോടുംകൂടിയാണു പദയാത്ര നടത്തിയത്്്. കൈക്കാരന്‍മാരായ തോമസ് പ്ലാന്തടം, ബാബു തട്ടില്‍, ഹിരണ്‍ മഠത്തുംപടി, ജൂബിലി ജനറല്‍ കണ്‍വീനര്‍ ഡേവിസ് കാട്ടിലപ്പീടിക, തീര്‍ഥാടന പദയാത്ര കണ്‍വീനര്‍ ലോറന്‍സ്, കേന്ദ്രസമിതി പ്രസിഡന്റ് ജോസ് ആലപ്പാടന്‍, മതബോധന പ്രധാന അധ്യാപകന്‍ റാഫേല്‍ ചിറ്റിലപ്പിള്ളി എന്നിവര്‍ പദയാത്രക്കു നേതൃത്വം നല്‍കി. മാപ്രാണം പള്ളിയില്‍ വികാരി ഫാ. ജോസ് അരിക്കാട്ടിന്റെ നേതൃത്വത്തില്‍ പദയാത്രക്ക് സ്വീകരണം നല്‍കി.

 

Advertisement