കൂടല്‍മാണിക്യം സംഗമേശ്വന് ഇനി സ്വന്തം വളപ്പില്‍ വിളഞ്ഞ നേദ്യങ്ങള്‍

1132

ഇരിങ്ങാലക്കുട : ശ്രീ കൂടല്‍മാണിക്യം ക്ഷേത്രത്തിലേക്ക് ആവശ്യമായ നേദ്യവസ്തുക്കള്‍ ക്ഷേത്രവളപ്പില്‍ തന്നേ കൃഷി ചെയ്തു വിളവെടുക്കുക എന്ന ലക്ഷ്യത്തോടെ കൊട്ടിലാക്കല്‍ പറമ്പില്‍ പൂജാ കദളിയും, നേന്ത്ര വാഴയും കൃഷി ആരംഭിച്ചു.വെള്ളിയാഴ്ച രാവിലെ പദ്ധതിയുടെ ഉദ്ഘാടനം ദേവസ്വം ചെയര്‍മാന്‍ യു. പ്രദീപ് മേനോന്‍ നിര്‍വഹിച്ചു.കൊട്ടിലാക്കല്‍ പറമ്പില്‍ കൃഷിക്കായി ഒരുക്കിയ 3 ഏക്കറില്‍ 100 ഓളം ഇപ്പോള്‍ വാഴയാണ് കൃഷി ആരംഭിക്കുന്നത്. ജലസേചന സൗകര്യത്തിനായി സമീപത്തെ കുളം വൃത്തിയാക്കല്‍ ഉടന്‍ ആരംഭിക്കും.ക്ഷേത്രത്തിലെ ഇല്ലം നിറയ്ക്കാവശ്യമായ നെല്‍ക്കതിര്‍ ദേവസ്വം ഭൂമിയില്‍ തന്നെ കൃഷിചെയ്തു എടുക്കുന്നതിനു വേണ്ട നടപടികള്‍ സ്വീകരിച്ചു വരുന്നതായും കരനെല്‍കൃഷിക്ക് പുറമെ ക്ഷേത്രത്തിലെ പ്രധാന വഴിപാടായി വഴുതനങ്ങ നിവേദ്യത്തിന് ആവശ്യമായ വഴുതനങ്ങയും കൊട്ടിലാക്കല്‍ പറമ്പില്‍ മറ്റു വികസനങ്ങള്‍ക്ക് തടസ്സമാകാതെ ഒഴിഞ്ഞു കിടക്കുന്ന സ്ഥലത്ത് കൃഷിയിറക്കുമെന്നും . ചെമ്മണ്ട കായല്‍ തീരത്തിനോട് ചേര്‍ന്ന് കൂടല്‍മാണിക്യം ക്ഷേത്രത്തിന് സ്വന്തമായുള്ള പതിമൂന്ന് ഏക്കര്‍ സ്ഥലത്ത് ക്ഷേത്രത്തിലെ താമരമാലക്ക് ആവശ്യമായ താമര കൃഷിയും ഉടന്‍ ആരംഭിക്കുംമെന്ന് ദേവസ്വം ചെയര്‍മാന്‍ യു. പ്രദീപ് മേനോന്‍ അറിയിച്ചു.ദേവസ്വം മാനേജിങ് കമ്മിറ്റി അംഗങ്ങളായ അഡ്വ. രാജേഷ് തമ്പാന്‍, എ വി ഷൈന്‍, കെ ജി സുരേഷ്, കെ കെ പ്രേമരാജന്‍ ഭക്തജനങ്ങള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. കലാനിലയം ഗോപി ആശാന്‍, വെട്ടിക്കര പീതാമ്പരന്‍ എന്നിവരുടെ മേല്‍നോട്ടത്തിലാണ് കൃഷി നടക്കുന്നത്.

Advertisement