കോവിഡ് ബാധിച്ച് സൗദിയില്‍ എടത്തിരുത്തി സ്വദേശി മരിച്ചു

278
Advertisement

എടത്തിരുത്തി :കോവിഡ് ബാധിച്ച് സൗദിയില്‍ എടത്തിരുത്തി സ്വദേശി മരിച്ചു. എടത്തിരുത്തി സിറാജ് നഗറില്‍ താമസിക്കുന്ന മേലറ്റത്ത് അഹമ്മു മകന്‍ അന്‍വര്‍ (48) ആണ് മരിച്ചത്. കൊവിഡ് ബാധിച്ച് രോഗബാധിതനായതിനെ തുടര്‍ന്ന് നാല് ദിവസമായി സൗദി അബഹയിലുള്ള ഹസീര്‍ ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്നു. തിങ്കളാഴ്ച രാവിലെയാണ് മരണപ്പെട്ടത്. ഖബറടക്കം സൗദിയില്‍ നടക്കും. സൗദിയില്‍ ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു. ഭാര്യ: ലിജിന. മക്കള്‍: ഇര്‍ഫാന തസ്നീം, മിന്‍ഹ തസ്നിം.

Advertisement