ലോകാരോഗ്യ ദിനത്തില്‍ കൂട്ടനടത്തം സംഘടിപ്പിച്ചു

235
Advertisement

തുമ്പൂര്‍- ഏപ്രില്‍ 7 ലോകാരോഗ്യ ദിനത്തോടനുബന്ധിച്ച് തുമ്പൂരിലെ കലാ-കായിക-സാസ്‌കാരിക സംഘടനയായ സ്‌റ്റൈലോ ക്ലബ് കൂട്ടനടത്തം സംഘടിപ്പിച്ചു, ആരോഗ്യകരമായ ജീവിതത്തിലേക്ക് ഒരുമിച്ച് നടക്കാം എന്ന സന്ദേശം നല്‍കി കൊണ്ട് നടത്തിയ കൂട്ടനടത്തം ഏപ്രില്‍ 12ന് സ്‌റ്റൈലോയും IMA യും സംയുക്തമായി സംഘടിപ്പിക്കുന്ന രക്തദാന ക്യാമ്പിന്റെ പ്രചരാണാര്‍ത്ഥം കൂടിയായിരുന്നു, കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ബാലസാഹിത്യ പുരസ്‌കാര ജേതാവ് തുമ്പൂര്‍ ലോഹിതാക്ഷന്‍ ചടങ്ങ് ഉത്ഘാടനം ചെയ്തു, സ്‌റ്റൈലോ രക്ഷാധികാരി രാജന്‍ സ്വാഗതം പറഞ്ഞു. വാര്‍ഡ് മെമ്പര്‍ ഷാറ്റോ കുര്യന്‍, മനോജ് കെ .എസ്, ഷീജ ഉണ്ണികൃഷ്ണന്‍, വേളൂക്കര പാടശേഖര സെക്രട്ടറി ടോം കിരണ്‍, ടാസ ക്ലബ് പ്രസിഡണ്ട് ചാള്‍സ് ഫ്രാന്‍സിസ്, ഫ്‌ളെയിംസ് ക്ലബ് പ്രസിഡണ്ട് നിധിന്‍, എന്നിവര്‍ ആശംസകള്‍ അറിയിച്ച് സംസാരിച്ചു ബൈജു സോമസുന്ദരം ഫ്‌ളാഗ് ഓഫ് ചെയ്തു. തുമ്പൂര്‍ അയ്യപ്പന്‍കാവ് ക്ഷേത്ര പരിസരത്ത് നിന്നും തുടങ്ങിയ കൂട്ട നടത്തം തുമ്പൂരിന്റെ സാംസ്‌കാരിക കേന്ദ്രമായ വായനശാലയില്‍ സമാപിച്ചു .ക്ലബ് സെക്രട്ടറി ഹലീഷ് മോഹനന്‍ രക്തദാനത്തിന്റെ സന്ദേശം പകര്‍ന്നു പ്രസിഡണ്ട് ശരത് M S നന്ദി പറഞ്ഞു

Advertisement