പെനിന്‍സുല ചിറ്റ്‌സ് 20 ാം വാര്‍ഷികമാഘോഷിച്ചു

342
Advertisement

ഇരിങ്ങാലക്കുട- പെനിന്‍സുല ചിറ്റ്‌സിന്റെ 20 ാം വാര്‍ഷികാഘോഷം (വൈസനീയം-2019) ഉദ്ഘാടനം ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ പാരീഷ് ഹാളില്‍ ചെയര്‍മാന്‍ പി ടി ജോര്‍ജ്ജ് അധ്യക്ഷത വഹിച്ച യോഗത്തില്‍ ഓള്‍ കേരള ചിട്ടി ഫോര്‍മാന്‍സ് അസ്സോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ഡേവിസ് കണ്ണനായിക്കല്‍ ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചു.പുതിയതായി ആരംഭിക്കുന്ന പെനിന്‍സുല നിധി ലിമിറ്റഡിന്റെ ഉദ്ഘാടനം കേരള സോള്‍വെന്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ അഡ്വ. ഏ പി ജോര്‍ജ്ജ് നിര്‍വ്വഹിച്ചു. പെനിന്‍സുല കാരുണ്യഫണ്ട് ന്റെ വിതരണം പ്രശസ്ത സിനിമാതാരം ആതിര പട്ടേല്‍ നിര്‍വ്വഹിച്ചു. a k c f a സംസ്ഥാന ജനറല്‍ സെക്രട്ടറി വി ടി ജോര്‍ജ്ജ് , സെക്രട്ടറി അഡ്വ. രജിത്ത് ഡേവിസ് ആറ്റത്തറ എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു. മാനേജിംഗ് ഡയറക്ടര്‍ ഏ ഡി ഫ്രാന്‍സിസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പ്രോഗ്രാം ജനറല്‍ കണ്‍വീനര്‍ പ്രൊഫ. വി പി ആന്റോ സ്വാഗതവും ഡെപ്യൂട്ടി ചെയര്‍മാന്‍ അജി കെ തോമസ് നന്ദി പറഞ്ഞു

Advertisement