പാലിയേറ്റിവ് വ്യക്തികൾക്ക് സഹായവുമായി വിദേശത്തെ മലയാളി സുഹൃത്തുക്കൾ

82

പുല്ലൂർ:കോവിഡ് ഭീഷണിയിൽ അടച്ചുപൂട്ടലിന്റെ ഏകാന്തതയിൽ കഴിയുമ്പോഴും സ്വന്തം നാട്ടിലെ പാവപെട്ട കുടുംബങ്ങൾക്ക് സഹായവുമായി വിദേശത്തെ നാലംഗ സുഹൃത് സംഘം. ഊരകം സ്വദേശികളും ബഹ്റൈനിൽ ജോലി ചെയ്യുന്നവരുമായ സിൻഡോ തെറ്റയിൽ, സിജോ തോമസ് കൊടകരക്കാരൻ, ലിജോ ജോസ് പൊഴോലിപറമ്പിൽ, പോൾ ആന്റണി തൊമ്മാന എന്നിവരാണ് പുല്ലൂർ മേഖലയിലെ പാലിയേറ്റിവ് കെയർ വിഭാഗത്തിലെ നിർധനരായ കുടുംബങ്ങൾക്കായി ബ്ളോക് പഞ്ചായത്തംഗം തോമസ് തത്തംപിള്ളിയുടെ നേതൃത്വത്തിൽ ഊരകം ആരോഗ്യ കേന്ദ്രം വഴി നടപ്പിലാക്കുന്ന ‘കോവിഡ് കാലത്തൊരു കൈ സഹായം’ പദ്ധതിയിലൂടെ സഹായം നൽകിയത്. പലവ്യഞ്ജനങ്ങളടങ്ങിയ കിറ്റുകളും ആവശ്യക്കാർക്ക് മരുന്നുകളുമാണ് വിതരണം ചെയ്യുന്നത്. പദ്ധതിയുടെ ഭാഗമായി നേരത്തെ ക്വാറന്റീനിൽ ഉണ്ടായിരുന്ന നിർധനരായ വ്യക്തികളുടെ കുടുംബങ്ങൾക്കും പാലിയേറ്റീവ് വിഭാഗത്തിൽപെട്ട കുടുംബങ്ങൾക്കും അരിയും പലവ്യഞ്ജനങ്ങളുമടങ്ങുന്ന കിറ്റുകൾ വിതരണം ചെയ്തിരുന്നു.പഞ്ചായത്തംഗങ്ങളായ ടെസി ജോഷി,എം.കെ.കോരുകുട്ടി, ജെപിഎച്എൻ എ.എസ്.വത്സ, ജെഎച്ഐ രജിത് ഗോപിനാഥ്, ആശ പ്രവർത്തകരായ സുവി രാജൻ, മിനിമോൾ എന്നിവർ നേതൃത്വം നൽകി.

Advertisement