കൊറോണ വൈറസ് ബോധവത്ക്കരണവും പ്രതിരോധ പരിശീലനവും സംഘടിപ്പിച്ചു

47
Advertisement

ഇരിങ്ങാലക്കുട : കൊറോണ വൈറസ് ബോധവത്ക്കരണത്തിനോടനുബന്ധിച്ച് ക്രൈസ്റ്റ് കോളേജില്‍ കൊറോണ വൈറസ് ബോധവാത്ക്കരണവും പ്രതിരോധ പരിശീലനവും സംഘടിപ്പിച്ചു. ക്രൈസ്റ്റ് കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.മാത്യുപോള്‍ ഊക്കന്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ഡിസ്ട്രിക്റ്റ് ആര്‍.സി.എച്ച്.ഓഫീസര്‍ ഡോ.കെ.ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് നടന്ന ബോധവത്ക്കരണ ക്ലാസ്സും പ്രതിരോധ പരിശീലനവും കാരാഞ്ചിറ ബിഷപ്പ് ആലപ്പാട്ട് ഹോസ്പ്പിറ്റല്‍ ഫിസിഷ്യന്‍ ഡോ.ജോം ജേയ്ക്കബ്ബ് നെല്ലിശ്ശേരി, ഫാമിലി കൗണ്‍സിലര്‍ ലൈസ പോള്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Advertisement