ബോറടി മാറ്റാൻ പുസ്തകവണ്ടി

47

മൂർക്കനാട് : മൂർക്കനാട് ഗ്രാമീണ വായനശാലയുടെ നേതൃത്വത്തിൽ ലോക്ക് ഡൗണിൽ ബോറടിച്ചിരിക്കുന്നവർക്ക് ഇഷ്ട്ട പുസ്തകങ്ങൾ വീടുകളിൽ എത്തിച്ചു കൊടുക്കുന്നതിനുള്ള പുസതക വണ്ടിയുടെ പ്രവർത്തനം ആരംഭിച്ചു.ലോക്ക് ഡൗൺ പശ്ചാതലത്തിൽ വായനശാലകൾ അടച്ചിട്ട സാഹചര്യത്തിലാണ് നേരിട്ട് പുസ്തകങ്ങൾ വീടുകളിൽ എത്തിച്ചു കൊടുക്കുന്നതിന് വായനശാല ഭാരവാഹികൾ പുസ്തകവണ്ടി എന്ന ആശയം മുന്നോട്ട് വച്ചത്.പുതിയ വായനക്കാരെ ആകർഷിക്കുവാൻ പുസ്തക വണ്ടിയിലൂടെ കഴിയുമെന്നതാണ് ഇതിൻ്റെ പ്രത്യേകത. വായിക്കാൻ ആഗ്രഹമുള്ള പുസ്തകങ്ങൾ ഏതൊക്കെയാണെന്ന് 9447619173, 8714384243,8129411256 ഈ നമ്പറുകളിൽ അറിയിച്ചാൽ വീടുകളിൽ നേരിട്ട് പുസ്തകം എത്തിച്ച് നൽകും വായനശാലയുടെ മൂന്ന് കിലോമീറ്റർ ചുറ്റുളവിൽ താമസിക്കുന്നവർക്കാണ് ഈ സൗകര്യം ലഭ്യമാവുക ലോക്ക് ഡൗൺ പശ്ചാത്തലത്തിൽ വീടുകളിൽ ഇരിക്കുമ്പോൾ അറിവിൻ്റേയും വായനയുടെ പുതിയ അനുഭവങ്ങളിലേക്ക് കടക്കണമെന്ന് ഗ്രാമീണ വായനശാല ഭാരവാഹികളായ ഇ.സി.ആൻ്റു, സജി ഏറാട്ടുപറമ്പിൽ വിഷ്ണു പ്രഭാകരൻ, പി.കെ. മനുമോഹൻ, ലിജി ഭരതൻ എന്നിവർ അഭ്യർത്ഥിച്ചു.

Advertisement