Tuesday, June 24, 2025
29.4 C
Irinjālakuda

കത്തോലിക്ക കോണ്‍ഗ്രസ്സ് ശതാബ്ദി സമാപനസമ്മേളനം തൃശൂരില്‍ : എം പി കൊച്ചുദേവസ്സിയുടെ ഛായചിത്ര പ്രയാണം മെയ് 11 ന്

ഇരിങ്ങാലക്കുട : സീറോ മലബാര്‍ സഭയുടെ ഔദ്യോഗിക ആത്മായ പ്രസ്ഥാനമായ കത്തോലിക്ക കോണ്‍ഗ്രസ്സ് 100 വര്‍ഷങ്ങള്‍ പിന്നിടുന്നതിന്റെ ഭാഗമായി മെയ് 11 മുതല്‍ 14 വരെ തൃശൂര്‍ ശക്തന്‍ തമ്പുരാന്‍ നഗറില്‍ സമുദായ സംഗമവും ബഹുജന റാലിയും സംഘടിപ്പിക്കുന്നു. ശതാബ്ദി സമാപനസമ്മേളനത്തില്‍ പതിമൂന്ന് വര്‍ഷക്കാലം ഇരിങ്ങാലക്കുട നഗരസഭ ചെയര്‍മാനും 30 വര്‍ഷകാലത്തോളം കൗണ്‍സിലറുമായി പ്രവര്‍ത്തിച്ച ക്രൈസ്റ്റ് കോളേജ്,സെന്റ് ജോസഫ് കോളേജ്,ഡോണ്‍ ബോസ്‌ക്കോ സ്‌കൂള്‍ എന്നിവയുടെ പ്രരംഭഘട്ടത്തില്‍ മുന്‍പന്തിയില്‍ ഉണ്ടായിരുന്ന ഇരിങ്ങാലക്കുടയിലെ രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗങ്ങളില്‍ നിറഞ്ഞു നില്‍ക്കുകയും ചെയ്തിരുന്ന എം പി കൊച്ചുദേവസ്സിയുടെ ഛായചിത്രം സമ്മേളന പന്തലില്‍ സ്ഥാപിക്കുന്നു. ഇരിങ്ങാലക്കുട രൂപതയില്‍ നിന്നും വാഴ്ത്തപ്പെട്ട മറിയം ത്രേസ്യ അമ്മയുടെയും പ്രാരംഭ കാലഘട്ടങ്ങളില്‍ രൂപത കെട്ടിപ്പെടുക്കുന്നതിനായ് മാര്‍ ജെയിംസ് പഴയാറ്റിലിനോടൊപ്പം അക്ഷീണം പ്രയത്‌നിച്ച വ്യക്തിയായിരുന്നു എം പി കൊച്ചുദേവസ്സി.മെയ് 11 ന് ഇരിങ്ങാലക്കുട കത്തീഡ്രല്‍ ദേവാലയാങ്കണത്തില്‍ നിന്നും മാര്‍ പോളി കണ്ണൂക്കാടന്‍ പ്രയാണം ഫ്‌ലാഗ് ഓഫ് ചെയുന്നു.പ്രതിനിധി സമ്മേളനത്തില്‍ കത്തോലിക്ക കോണ്‍ഗ്രസിന്റെ മുന്‍ സംസ്ഥാന പ്രസിഡന്റ് കെ പി ജോണ്‍ കണ്ടംകുളത്തിയെ ആദരിക്കും. പത്രസമ്മേളനത്തില്‍ രൂപത കത്തോലിക്ക പ്രസിഡന്റ് റിന്‍സണ്‍ മണവാളന്‍, ജനറല്‍ സെക്രട്ടറി ജോസഫ് അക്കരക്കാരന്‍, വൈസ് പ്രസിഡന്റ് റീന ഫ്രാന്‍സിസ്, സംസ്ഥാന സെക്രട്ടറി ആന്റണി എല്‍ തൊമ്മന, വര്‍ക്കിങ് കമ്മിറ്റി മെമ്പര്‍ ഡേവിസ് തുളുവത്ത് എന്നിവര്‍ പങ്കെടുത്തു.

Hot this week

റസ്റ്റോറന്റിലെ ജോലി ചെയ്യുന്ന അന്യസംസ്ഥാന തൊഴിലാളിയുടെ മൊബൈൽ ഫോൺ മോഷ്ടിച്ച പ്രതി റിമാന്റിലേക്ക്

റസ്റ്റോറന്റിലെ ജോലി ചെയ്യുന്ന അന്യസംസ്ഥാന തൊഴിലാളിയുടെ മൊബൈൽ ഫോൺ മോഷ്ടിച്ച പ്രതിയെ...

പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് വിൽപ്പന നടത്തായി സൂക്ഷിച്ച നിരോധിത പുകയില ഉത്പന്നങ്ങളുമായി ഒരാൾ അറസ്റ്റിൽ

20-06-2025 തിയ്യതി രാവിലെ 08.55 മണിക്ക് പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് വിൽപന നടത്തുന്നതിനായി കോടാലിയിലുള്ള...

ഇരിങ്ങാലക്കുടയിലെ റോഡുകളുടെ ശോചനീയ അവസ്ഥക്കെതിരെ കത്തീഡ്രൽ കത്തോലിക്ക കോൺഗ്രസ് പ്രതിഷേധിച്ചു

റോഡുകൾ താത്കാലികമായി കുഴികൾ അടയ്ക്കാതെ ശാശ്വത പരിഹാരം കാണണമെന്ന് കത്തീഡ്രൽ കത്തോലിക്ക...

യോഗാദിന സന്ദേശം പകർന്ന് തൊണ്ണൂറ് വയസുകാരൻ്റെ യോഗാഭ്യാസം

ക്രൈസ്റ്റ് കോളേജിൽ അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു. ഇരിങ്ങാലക്കുട : അന്താരാഷ്ട്ര യോഗ...

Topics

shareസര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

വാൻ ഗാർഡ് ഇരിങ്ങാലക്കുട ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനിയുടെ പൊതു യോഗവും share...

കസ്റ്റഡിയിൽ എടുത്തു

ചേർപ്പ് പോലീസ് സ്റ്റേഷൻ പരിധിയിൽ ചൊവ്വൂരിൽ പഞ്ചിങ്ങ് ബൂത്തിനടുത്ത് ബസ് സ്റ്റോപ്പിലേക്ക്...
spot_img

Related Articles

Popular Categories

spot_imgspot_img