കോവിഡ്- 19 പ്രതിരോധ പ്രവർത്തനങ്ങളുമായി ഡി.വൈ.എഫ്.ഐ

143
Advertisement

ഇരിങ്ങാലക്കുട:’ഞങ്ങളുണ്ട്’ എന്ന മുദ്രാവാക്യമുയർത്തി ഡി.വൈ.എഫ്.ഐ സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഇരിങ്ങാലക്കുട ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓട്ടോറിക്ഷകളും ബസുകളും പ്രധാന പരിസരങ്ങളും അണുനാശിനി ലായിനി ഉപയോഗിച്ച് ശുചീകരിച്ചു. സംസ്ഥാന കമ്മിറ്റി അംഗം ആർ.എൽ.ശ്രീലാൽ , ബ്ലോക്ക് സെക്രട്ടറി വി.എ.അനീഷ്, പ്രസിഡണ്ട് പി.കെ. മനുമോഹൻ, ട്രഷറർ ഐ.വി. സജിത്ത്, ഇ.എ.അമൽ എന്നിവർ നേതൃത്വം നൽകി.

Advertisement