വായ്പകൾ തിരിച്ചടവിന് സാവകാശം വേണം -ഇ .ടി ടൈസൺ മാസ്റ്റർ എം .എൽ .എ

286
Advertisement

കൈപ്പമംഗലം :കോവിഡ് 19 പ്രതിരോധപ്രവർത്തനങ്ങൾ ശക്തിപ്പെടുമ്പോൾ സ്വാഭാവികമായും ഗ്രാമീണ ജനതയുടെ തൊഴിലുറപ്പ് ഉൾപ്പെടെയുള്ള പണികൾ ഉപേക്ഷിക്കേണ്ടതായി വരുന്നു .ദിവസം പ്രതി പണം ലഭ്യമായിരുന്ന ജോലിയും നഷ്ട്ടപെടുകയാണ് .എന്നാൽ കുടുംബിനികളും മറ്റ് സ്ത്രീകളും നാട്ടിൽ നിന്ന് നേരത്തെ തന്നെ ബാങ്കുകൾ , സഹകരണ സ്ഥാപനങ്ങൾ ,ഇസാഫ് ,മുത്തൂറ്റ് തുടങ്ങിയ സ്ഥാപനങ്ങളിൽ നിന്നും വായ്പ എടുത്തിട്ടുണ്ട് .ഇപ്പോഴത്തെ സാഹചര്യത്തിൽ തിരിച്ചടക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ട് .അത്കൊണ്ട് കൊറോണയുമായി ബന്ധപ്പെട്ട വിഷയങ്ങൾ കെട്ടടങ്ങുന്നത് വരെ വായ്പകൾ തിരിച്ചടക്കുന്നതിന് സാവകാശം നൽകണമെന്ന് കൈപ്പമംഗലം എം .എൽ .എ ഇ .ടി ടൈസൺ മാസ്റ്റർ മുഖ്യമന്ത്രി പിണറായി വിജയനോട് നിവേദനത്തിലൂടെ ആവശ്യപ്പെട്ടു .

Advertisement