കുപ്രസിദ്ധഗുണ്ട വിഷ്ണുപ്രസാദ് പോക്സോ കേസില്‍ പിടിയിൽ

884
Advertisement

ഇരിങ്ങാലക്കുട :നിരവധി കേസുകളിലെ പ്രതിയും ജില്ലയിലെ വിവിധ ഗുണ്ടാസംഘങ്ങളിലെ അംഗവുമായ ഇരിങ്ങാലക്കുട പൊറത്തിശ്ശേരി വെട്ടൂപ്പാടം സ്വദശി മേപ്പുറത്ത് സുരേന്ദ്രൻ മകൻ വിഷ്ണുപ്രസാദ് 23 ആണ് ഇരിങ്ങാലക്കുട പോലീസിൻ്റെ പിടിയിലായത് സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളിൽ കൊലപാതകശ്രമക്കേസുകളും , മയക്കുമരുന്നു കേസുകളടക്കം ഉള്ള ഇയാൾക്കെതിരെ നിരവധി വാറണ്ട് കൾ കോടതി പുറപ്പെടുവിച്ചിരിക്കുന്ന സാഹചര്യത്തിൽ ആണ് പ്രായപൂർത്തി ആകാത്ത പെൺകുട്ടിയെ പീഢിപ്പിച്ച പരാതി വരുന്നത്, തുടർന്ന് ഇരിങ്ങാലക്കുട DYSP ഫെയ്മസ് വർഗീസിൻ്റെ നിർദ്ദേശപ്രകാരം SI അനൂപ് PG കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.ഒളിവിലായിരുന്ന ഇയാൾ കുപ്രസിദ്ധ ഗുണ്ട ഡ്യൂക്ക് പ്രവീണിൻ്റെ സംരക്ഷണയിൽ ആയിരുന്നു. ഡ്യൂക്ക് അറസ്റ്റിലായതിനെ തുടർന്ന് തമിഴ്നാട്ടിലേക്ക് കടന്ന ഇയാൾ കഞ്ചാവ് കൊണ്ടുവരുന്നതിനായി പണം സ്വരൂപിക്കുന്നതിനായി നാട്ടിലെത്തിയതറിഞ്ഞ്. പോലീസ് തന്ത്രപൂർവ്വം വലയിലാക്കുകയായിരുന്നു.SI അനൂപ് PG, AടI ഉണ്ണിമോൻ, അനൂപ് ലാലൻ, വൈശാഖ് മംഗലൻ എന്നിവരാണ് പ്രതിയെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നത്.