മാതൃഭൂമിയുടെ മധുരം മലയാളം പദ്ധതി ഇരിങ്ങാലക്കുട ലിറ്റിൽ ഫ്ലവർ ഹൈ സ്കൂളിൽ തുടക്കം കുറിച്ചു

29
Advertisement

ഇരിങ്ങാലക്കുട:മാതൃഭൂമിയുടെ മധുരം മലയാളം പദ്ധതി ഇരിങ്ങാലക്കുട ലിറ്റിൽ ഫ്ലവർ ഹൈ സ്കൂളിൽ തുടക്കം കുറിച്ചു. വിദ്യാർഥികളിൽ വയനാശീലം വളർത്തിയെടുക്കുന്നതിനായുള്ള ഈ പദ്ധതി ഇരിങ്ങാലക്കുട ലയൺസ് ക്ലബ്ബിന്റെ സഹകരണത്തോടെ യാണ് നടത്തുന്നത്. ലയൺസ് ക്ലബ്‌ പ്രസിഡന്റ്‌ റോയ് ജോസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഹെഡ്മിസ്ട്രസ് സി മേബിൾ സ്വാഗതം പറഞ്ഞു. ജോൺ ഫ്രാൻസിസ് കണ്ടംകുളത്തി പ്രസ്തുത പരിപാടി ഉൽഘടനം നിർവഹിച്ചു. സെക്രട്ടറി മനോജ്‌ ഐബൻ, ട്രഷറർ കെ. എൻ. സുഭാഷ്, മേഡലി റോയ്, ഡയാന പോൾ, വീനസ് എന്നിവർ സംസാരിച്ചു.

Advertisement