മാർച്ച് 22 ന് രാവിലെ 7 മുതൽ രാത്രി 9 വരെ കർഫ്യൂ നടത്തണമെന്ന് പ്രധാനമന്ത്രി ജനങ്ങളോട്

297

കോവിഡ് 19 തടയുന്നതിൻറെ ഭാഗമായി മാർച്ച് 22 ഞായറാഴ്ച രാവിലെ 7 മുതൽ രാത്രി 9 വരെ ജനകീയ കർഫ്യൂ നടത്തണമെന്ന് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തപ്പോൾ ജനങ്ങളോട് ആഹ്വാനം ചെയ്തു .ജനങ്ങൾ ജനങ്ങൾക്ക് വേണ്ടി നടത്തുന്ന കർഫ്യൂ ആയിരിക്കണമെന്നും പ്രധാനമന്ത്രി അറിയിച്ചു .എല്ലാ സംസ്ഥാനങ്ങളും കർശനമായി ഇത് പാലിക്കണമെന്നും അത്യാവശ്യ ജോലി ഉള്ളവർ മാത്രം പുറത്തിറങ്ങിയാൽ മതിയെന്നും,അന്നേ ദിവസം ജോലി ചെയ്യുന്നവരെ വീട്ടിൽ ഇരുന്നു അഭിനന്ദിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു ,രോഗികൾ ആയിട്ടുള്ളവർ സ്ഥിരം പരിശോധനക്ക് പോവരുത് ,ഡോക്ടറുടെ ഉപദേശം ഫോണിലൂടെ സ്വീകരിക്കാം ,അത്യാവശ്യമല്ലാത്ത ശസ്ത്രക്രിയകൾ മാറ്റിവെക്കാം ,സാമ്പത്തിക രംഗം പ്രതിസന്ധിയിലൂടെയാണ് കടന്ന് പോകുന്നത് ,അവശ്യ സാധനങ്ങളുടെ ലഭ്യത ഉറപ്പുവരുത്തണം ,അത് കൊണ്ട് സാധനങ്ങൾ ആവശ്യമില്ലാതെ വാങ്ങിച്ചു കൂട്ടരുതെന്നും ആവശ്യമുള്ള സാധനങ്ങൾ മാത്രം വാങ്ങി വെച്ചാൽ മതിയെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

Advertisement