ഗ്രീന്‍ മുരിയാട് പദ്ധതിക്ക് നാളെ തുടക്കമാകും

61

മുരിയാട്: ഗ്രാമപഞ്ചായത്തിന്റെ സമഗ്രവികസനം ലക്ഷ്യമിട്ട് പഞ്ചായത്ത് ഭരണസമിതി നടപ്പിലാക്കുന്ന ഗ്രീന്‍ മുരിയാട് പദ്ധതി 29 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് മുരിയാട് പൂവ്വശ്ശേരിക്കാവ് ഹാളില്‍ വച്ച് ഇരിങ്ങാലക്കുട എം.എല്‍.എ പ്രൊഫ. കെ.യു അരുണന്‍ ഉദ്ഘാടനം ചെയ്യും.യോഗത്തില്‍ പഞ്ചായത്ത് പ്രസിഡണ്ട് ജോസ് ജെ ചിറ്റിലപ്പിള്ളി അദ്ധ്യക്ഷത വഹിക്കും.കൃഷി,ആരോഗ്യം,ശുചിത്വം ,സ്വയം തൊഴില്‍ മേഖലകളുടെ സമഗ്രവും സംതുലിതവുമായ വികസനം ലക്ഷ്യമിട്ടു കൊണ്ടു നടത്തുന്ന പദ്ധതിയാണ് ഗ്രീന്‍ മുരിയാട്.ഗ്രീന്‍ മുരിയാടിന് തുടക്കം കുറിച്ചു കൊണ്ട് പൈലറ്റ് പ്രൊജക്ടുകള്‍ രണ്ടു മാസത്തിനകം പൂര്‍ത്തിയാക്കും. ചടങ്ങില്‍ വച്ച് വര്‍ക്കിംഗ് ഗ്രൂപ്പുകളുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ലളിത ബാലനും ഗ്രീന്‍ മുരിയാട് ലോഗോ പ്രകാശനം ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ലത ചന്ദ്രനും നിര്‍വ്വഹിക്കും.പഞ്ചായത്ത് സറ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാര്‍ ,ഭരണസമിതി അംഗങ്ങള്‍,ബ്ലോക്ക് പഞ്ചായത്തംഗങ്ങള്‍,വര്‍ക്കിംഗ് ഗ്രൂപ്പ് അംഗങ്ങള്‍ തുടങ്ങിയവരും ഉദ്ഘാടനത്തില്‍ പങ്കെടുക്കും.

Advertisement