ഇരിങ്ങാലക്കുട ജ്യോതിസ്സ് കോളേജിൽ ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വിവിധ പരിപാടികൾ സംഘടിപ്പിച്ചു

66

ഇരിങ്ങാലക്കുട: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഇരിങ്ങാലക്കുട ജ്യോതിസ്സ് കോളേജിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു മുരിയാട് പഞ്ചായത്ത് പ്രസിഡന്റും ജ്യോതിസ് കോളേജ് ചെയർമാനുമായ ജോസ് ജെ ചിറ്റിലപ്പിള്ളിയുടെ അധ്യക്ഷതയിൽ നടന്ന പരിപാടികൾ കാത്തലിക്ക്‌ സെന്റർ അഡ്മിനിസ്ട്രേറ്ററും ക്രൈസ്റ്റ് എൻജിനീയറിങ് കോളേജ് പ്രിൻസിപ്പലുമായ ജോൺ പാലിയേക്കര സി എം ഐ വൃക്ഷതൈ നട്ടു ഉത്ഘാടനം നിർവഹിച്ചു. തുടർന്ന് പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വിദ്യാർഥികളുടെ ക്വിസ് കോമ്പറ്റീഷൻ നടത്തി. അക്കാദമിക് കോഡിനേറ്റർ കുമാർ സി കെ, എക്സിക്യൂട്ടീവ് ഡയറക്ടർമാരായ ഹുസൈൻ എം എ, ബിജു പൗലോസ് ,നേച്ചർ ക്ലബ് കോഡിനേറ്റർ ബിസിനി,അജീഷ് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. സ്റ്റുഡൻസ് റപ്രെസെന്ററ്റീവ് ആയ ഷാഹിദ് എം എസ് സ്വാഗതവും, അർച്ചന കെ വി നന്ദിയും രേഖപ്പെടുത്തി.

Advertisement