ആരോഗ്യ വകുപ്പിനൊപ്പം കൈകോർത്ത്‌ ക്രൈസ്റ്റ് എൻജിനീയറിങ് കോളേജ് വിദ്യാർത്ഥികളും

119
Advertisement

ഇരിങ്ങാലക്കുട :കോവിഡ് 19 വൈറസ് വ്യാപനം തടയാനായി കേരള ആരോഗ്യ വകുപ്പ് ആരംഭിച്ച ‘break the chain’ ക്യാമ്പയിൻ ഏറ്റെടുത്ത് ക്രൈസ്റ്റ് എഞ്ചിനീയറിങ് കോളേജ് എൻ എസ് എസ് സെല്ലിന്റെ(588) നേതൃത്വത്തിൽ തുടക്കം കുറിച്ചു.സാനിറ്റൈസർ ഉപയോഗിച്ച്
പൊതുസ്ഥലങ്ങളിലും വിവിധ ഓഫിസുകളിലും വൈറസ് അണുബാധ തടയുന്നതിനുമായാണ് ഈ ക്യാമ്പയിൻ ആരംഭിച്ചിരിക്കുന്നത്.ഇതിന്റെ ഭാഗമായി ഒരു കിയോസ്ക് കോളേജിന്റെ മുൻപിലും മറ്റു രണ്ടെണ്ണം ഇരിങ്ങാലക്കുട മുൻസിപ്പാലിറ്റിയുടെ സഹായത്തോടെ പ്രൈവറ്റ് ബസ് സ്റ്റാൻഡിലും സ്ഥാപിച്ചു.ഇരിങ്ങാലക്കുട മുൻസിപ്പൽ ചെയർപേഴ്സൻ ശ്രീമതി നിമ്മ്യ ഷിജു ആണ് ഉദ്ഘാടനം നിർവഹിച്ചത്.ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി എ അബ്ദുൽ ബഷീർ, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കുര്യൻ ജോസഫ്, മുനിസിപ്പൽ ഹെൽത്ത് സൂപർവൈസർ സജീവ് ആർ, ക്രൈസ്റ്റ് കോളേജ് ഓഫ് എഞ്ചിനീറിംഗ് ജോയിന്റ് ഡയറക്ടർ ഫാ. ജോയി പയ്യപ്പിള്ളി സി എം ഐ, പ്രിൻസിപ്പൽ ഡോ. സജീവ് ജോൺ, വൈസ് പ്രിൻസപ്പൽ ഡോ. വി ഡി ജോൺ, എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ഫിലിപ്പ് ലൂക്ക് എന്നിവരും ക്യാമ്പയിനു നേതൃത്വം നൽകി. കോളേജിലെ കെമിസ്ട്രി വകുപ്പിന്റെ സഹായത്തോടെ വിദ്യാർത്ഥികളും അധ്യാപകരും തന്നെയാണ് സാനിറ്റൈസിങ് ജെൽ നിർമ്മിച്ചത്. തുടർന്നുള്ള ദിവസങ്ങളിലും ക്യാമ്പയിൻ പ്രവർത്തികൾ തുടരുമെന്ന് കോളേജ് വക്താക്കൾ അറിയിച്ചു.