Advertisement

ഇരിങ്ങാലക്കുട: സോഷ്യൽ വെൽഫെയർ സഹകരണ സംഘം ഇരിങ്ങാലക്കുട ആയുർവേദ ഹോസ്പിറ്റലിൽ സൗജന്യമായി മാസ്ക് വിതരണം ചെയ്തു .നഗരസഭ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അബ്ദുൽ ബഷീർ അദ്ധ്യക്ഷത വഹിച്ച ചടങ്ങ് സോഷ്യൽ വെൽഫെയർ സഹകരണ സംഘം പ്രസിഡന്റ് പ്രസിഡന്റ് അഡ്വ .എം .എസ് അനിൽകുമാർ ചീഫ് മെഡിക്കൽ ഓഫീസർ പ്ലീനി ജോസിന് മാസ്ക് കൈമാറിക്കൊണ്ട് ഉദ്‌ഘാടനം നിർവഹിച്ചു .സീനിയർ മെഡിക്കൽ ഓഫീസർ ഡോ.ബിജു ബാലകൃഷ്ണൻ,മെഡിക്കൽ ഓഫീസർ ഡോ .നേത്രദാസ് ,സംഘം സെക്രട്ടറി കെ .ജി പ്രദീപ് ,വാർഡ് കൗൺസിലർ ശ്രീജ സുരേഷ് എന്നിവർ സംസാരിച്ചു .