സോളാർ പ്ലാൻറ് ഉദ്‌ഘാടനം നിർവഹിച്ചു

94
Advertisement

ഇരിങ്ങാലക്കുട :കെ .എസ് .ഇ ലിമിറ്റഡ് കമ്പനിയുടെ സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി 2019-20 സാമ്പത്തിക വർഷത്തിൽ ഇരിങ്ങാലക്കുട മുനിസിപ്പൽ ഓഫീസ് റോഡിലുള്ള ഹൗസ് ഓഫ് പ്രൊവിഡൻസിലേക്ക് ആറ് ലക്ഷത്തി എഴുപത്തി രണ്ടായിരം രൂപ വില വരുന്ന സോളാർ പ്ലാൻറ് നൽകി .കെ .എസ് .ഇ ലിമിറ്റഡ് മാനേജിങ് ഡയറക്ടർ എ.പി ജോർജ് ഉദ്‌ഘാടനം നിർവഹിച്ചു .മലബാർ മിഷനറി ബ്രദേഴ്‌സ് സെൻറ് തോമസ് പ്രൊവിൻസ് പ്രൊവിൻഷ്യൽ റവ .ബ്രദർ സുപ്പീരിയർ സാവിയോ ഒലക്കെങ്കിൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ കെ .എസ് .ഇ ലിമിറ്റഡ് എക്സിക്യൂട്ടീവ് ഡയറക്ടർ എം .പി ജാക്സൺ ,ജനറൽ മാനേജർ എം .അനിൽ ,വാർഡ് കൗൺസിലർ സോണിയ ഗിരി ,മാനേജർ ബ്രദർ ഗിൽബെർട്ട് ഇടശ്ശേരി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു .കത്തീഡ്രൽ വികാരി റവ .ഫാ .ആന്റോ ആലപ്പാടൻ സോളാർ പ്ലാന്റിന്റെ വെഞ്ചിരിപ്പ് കർമ്മവും നടത്തി .

Advertisement