Monthly Archives: August 2019
അവിട്ടത്തൂര്‍ എല്‍.ബി.എസ്.എം.എച്ച്.എസ് എസ് സ്‌കൂളിലെ വനിതാഫുട്ബോള്‍ ടീം സഹായവുമായി പുല്ലൂര്‍ സ്‌കൂളിലെ ക്യാമ്പില്‍
അവിട്ടത്തൂര്‍ എല്‍.ബി.എസ്.എം.എച്ച്.എസ് എസ് സ്‌കൂളിലെ വനിതാഫുട്ബോള്‍ ടീം അംഗങ്ങളും,കോച്ച് റിട്ട. പോലീസ് ഓഫീസര്‍ തോമസ് കാട്ടൂക്കാരനും പുല്ലൂര്‍ എസ്.എന്‍.ബി.എസ് സമാജം എല്‍.പി സ്‌കൂളില്‍ നടക്കുന്ന ദുരിതാശ്വാസ ക്യാമ്പ് സന്ദര്‍ശിക്കുകയും, കഴിയാവുന്ന സഹായങ്ങള്‍ നല്‍കുകയും...
ഒരു ലോഡ് സഹായവുമായി ടൊവീനോ
ഇരിങ്ങാലക്കുട : യുവനടന്‍ ടൊവീനോ തോമസിന്റെ നേതൃത്വത്തില്‍ ഒരു ലോറി നിറയെ അവശ്യസാധനങ്ങള്‍ നിലമ്പൂരിലെ പ്രളയബാധിത ക്യാമ്പുകളിലേക്ക് പുറപ്പെട്ടു.
ക്രൈസ്റ്റ് എഞ്ചിനിയറിംഗ് കോളേജിലെ വിദ്യാര്‍ത്ഥിനി മുങ്ങി മരിച്ചു
ഇരിങ്ങാലക്കുട : ചേറ്റുപുഴപാലത്തില്‍ മീന്‍ പിടിക്കാന്‍പോയി വെള്ളത്തില്‍ വീണ് ഇരിങ്ങാലക്കുട ക്രൈസ്റ്റ് എഞ്ചിനിയറിംഗ് കോളേജിലെ ആന്‍ റോസ്(21) എന്ന കുട്ടി മരിച്ചു. ഒരാള്‍ വെള്ളത്തില്‍ പോയപ്പോള്‍ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് മരിച്ചത്.
തുണികൊടുത്തു നന്മ ചെയ്ത മനുഷ്യന് തുണികൊണ്ടു ഒരു ചെറിയ സൃഷ്ടി സമ്മാനിച്ച് ഡാവിഞ്ചി സുരേഷ് ….
തൃശൂര്‍: പ്രളയകാലത്ത് നന്മയുടെ പ്രതീകമായി മാറിയ നൗഷാദിനെ തുണികൊണ്ട് നന്ദിയറിയിച്ചു ചിത്രക്കാരന്‍ ഡാവിന്‍ഞ്ചി സുരേഷ്. പ്രളയബാധിതര്‍ക്ക് പെരുനാളിന്റെ കച്ചവടത്തിനായി എടുത്തുവെച്ച പുത്തന്‍ ഉടുപ്പുകളാണ് കൊച്ചിയിലെ തെരുവോരകച്ചവടക്കാരനായ നൗഷാദ് പ്രളയബാധിതര്‍ക്ക് നല്‍കിയത്. തന്റെ കടയിലെ...
സ്‌നേഹ സ്പര്‍ശം പദ്ധതിക്കു തുടക്കം
നടവരമ്പ്: നടവരമ്പ് ഗവണ്മെന്റ്‌മോഡല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ എന്‍. എസ്. എസ് സി ന്റെ നേതൃത്വത്തില്‍ സ്‌നേഹസ്പര്‍ശം പദ്ധതിക്കു തുടക്കം കുറിച്ചു. നടവരമ്പ് എന്‍. എസ്. എസ്. അംബേദ്കര്‍ ദത്തു കോളനി യില്‍...
ഫാമിലെ പശുക്കള്‍ പാലത്തിന് മുകളില്‍
എടത്തിരിഞ്ഞി: തോട്ടത്തുക്കാരന്‍ വീട്ടില്‍ ജോര്‍ജ്ജിന്റെ ഉടമസ്ഥതയിലുള്ള ഫാമില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് പശുക്കളെ എടത്തിരിഞ്ഞി ചെട്ടിയാലിന് സമീപമുള്ള കോതറപാലത്തിനു മുകളില്‍ കൊണ്ടു വന്നിരിക്കുന്നു. ഫാമിലെ പശുക്കളും തൊഴിലാളികളും ഇപ്പോള്‍ പാലത്തിന്റെ മുകളിലാണ് താമസം.
ശ്രീ കൂടല്‍മാണിക്യ ദേവസ്വം ഓഫീസ് കെട്ടിടത്തിന് അപകട ഭീഷണി; ഓഫീസിന്റെ പ്രവര്‍ത്തനം വിശ്രമകേന്ദ്രത്തിലേക്ക് മാറ്റുന്നു; കെട്ടിടം സംരക്ഷിച്ച്,നവീകരിക്കാനും തീരുമാനം….
ഇരിങ്ങാലക്കുട: കൊട്ടിലാക്കല്‍ പറമ്പിലുള്ള ദേവസ്വം ഓഫീസ് കെട്ടിടത്തിന് അപകടഭീഷണി. കെട്ടിടത്തിന്റെ ബലഹീനത ബോധ്യമായ സാഹചര്യത്തില്‍ ദേവസ്വം ഓഫീസിന്റെ പ്രവര്‍ത്തനം കൊട്ടിലാക്കല്‍ പറമ്പില്‍തന്നെയുള്ള വിശ്രമകേന്ദ്രത്തിലേക്ക് മാറ്റാന്‍ അടിയന്തിര ഭരണസമിതിയോഗം തീരുമാനിച്ചു. ദേവസ്വം അഡ്മിനിസ്ട്രേറ്ററുടെ ഓഫീസിനോട്...
പടിയൂരും കാറളത്തും മന്ത്രി സന്ദര്‍ശനം നടത്തി
ഇരിങ്ങാലക്കുട : എടത്തിരിഞ്ഞി എച്ച്.ഡി.പി.സമാജം സ്‌കൂളിലെ ദുരിതാശ്വാസക്യാമ്പും, കാറളം പഞ്ചായത്തിലെ കല്ലട-ഹരിപുരത്തെ വിള്ളല്‍ വീണ ബണ്ടും തദ്ദേശസ്വയംഭരണവകുപ്പ് മന്ത്രി എ.സി.മൊയ്തീന്‍ സന്ദര്‍ശിച്ചു. കെ .യു. അരുണന്‍ മാസ്റ്റര്‍ MLA , തൃശ്ശൂര്‍ ജില്ലാ...
നാളെ തൃശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി
തൃശൂര്‍: വെള്ളക്കെട്ട് നിലനില്‍ക്കുന്ന സാഹചര്യത്തിലും പല സ്‌കൂളുകളിലും ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നതിനാലും ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, സി.ബി.എസ്.ഇ/ഐ.സി.എസ്.ഇ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു.
ഹരിപുരം ബണ്ട് പുനര്‍നിര്‍മിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നു..
ഹരിപുരം വടക്കുവശത്തുള്ള ബണ്ട് പുനര്‍നിര്‍മിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നു..
പുല്ലൂര്‍ സ്വദേശിയെ കാണ്‍മാനില്ല
പുല്ലൂര്‍ : പുല്ലൂര്‍ ചേര്‍പ്പുക്കുന്ന് സ്വദേശി നാര്യാട്ടില്‍ വീട്ടില്‍ സുബ്രന്‍(58) 9/8/2019 വെള്ളിയാഴ്ച്ച മുതല്‍ കാണാനില്ല. ചാലക്കുടി സൗത്തില്‍ ബസ് ഇറങ്ങിയതായി അറിവുണ്ട്. കാണാതാവുമ്പോള്‍ നീല കള്ളി ഷര്‍ട്ടും കള്ളിമുണ്ടുമാണ് ധരിച്ചീരുന്നത്. എന്തെങ്കിലും...
പ്രളയമുഖത്തെ സര്‍വ്വം സമര്‍പ്പണവാഗ്ദാനവുമായി ടൊവിനോ
ഇരിങ്ങാലക്കുട : നാടിന്റെ വേദനയില്‍ പങ്ക്‌ചേര്‍ന്ന് ഇരിങ്ങാലക്കുടയുടെ സ്വന്തം യുവനടന്‍ ടൊവീനോ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലേക്ക് .ഇരിങ്ങാലക്കുട സിവില്‍സ്റ്റേഷനിലെ താലൂക്ക് ഓഫീസിലെ കളക്ഷന്‍ സെന്റില്‍ എത്തിയ ടൊവിനോ ആവശ്യമുള്ള എന്തു സഹായവും ഏത് സമയത്തും...
അവിട്ടത്തൂര്‍ മഹാദേവക്ഷേത്രത്തില്‍ ആനയൂട്ട് നടന്നു
അവിട്ടത്തൂര്‍ : മഹാദേവക്ഷേത്രത്തിലെ ആനയൂട്ട് ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ നടന്നു. ക്ഷേത്രം തന്ത്രി വടക്കേടത്ത് പെരുമ്പടപ്പ് ദാമോദരന്‍ നമ്പൂതിരി മുഖ്യകാര്‍മ്മികത്വം വഹിച്ചു. മേലേക്കാട്ട് മഹാദേവന്‍, പാമ്പുമേക്കാട്ട് ശാരന്‍ങ്കപാണി, മതിലകം മാണിക്യന്‍ എന്നീ ആനകള്‍ക്കാണ് ആനയൂട്ട്...
ഫാ.ജോസ്.എ.ചിറ്റിലപ്പിള്ളി നിര്യാതനായി
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട രൂപതാംഗമായ ഫാ.ജോസ്.എ.ചിറ്റിലപ്പിള്ളി (65) നിര്യാതനായി. മൃതസംസ്‌കാര കര്‍മ്മത്തിന്റെ ആദ്യഭാഗം ഉച്ചക്ക് 1 മണിക്ക് പ്രസ്തുത ഭവനത്തിലും, 1.30 മുതല്‍ 2.30 വരെ മണ്ണൂക്കാട്, ഫാത്തിമാനാഥ ദൈവാലയത്തില്‍ പൊതുദര്‍ശനത്തിന് വയ്ക്കും....
പുല്ലൂര്‍ സര്‍വ്വീസ് സഹകരണബാങ്ക് പൊതു യോഗം മാറ്റിവെച്ചു.
പുല്ലൂര്‍ : കനത്തമഴയും, പൊതുയോഗം വേദിയായ പുല്ലൂര്‍ എസ്.എന്‍.ബി.എസ്. എല്‍പി.സ്‌കൂള്‍ ദുരിതാശ്വാസക്യാമ്പാക്കി മാറ്റിയതിനെ തുടര്‍ന്നും, ആഗസ്റ്റ് 11 ഞായറാഴ്ച നടത്താനിരുന്ന പുല്ലൂര്‍ സര്‍വ്വീസ് സഹകരണബാങ്ക് പൊതു യോഗം മാറ്റി വെച്ചതായി അറിയിച്ചിരിക്കുന്നു.
കനത്ത മഴയും പ്രളയ സാധ്യതയും കണക്കിലെടുത്ത് ഇരിങ്ങാലക്കുടയില്‍ നിര്‍ത്തിവെച്ച ഡി.വൈ .എഫ് .ഐ സംസ്ഥാന ജാഥയ്ക്ക് സ്‌നേഹോപഹാരം നല്‍കി
കനത്ത മഴയും പ്രളയ സാധ്യതയും കണക്കിലെടുത്ത് ഇരിങ്ങാലക്കുടയില്‍ നിര്‍ത്തിവെച്ച ഡി.വൈ .എഫ് .ഐ സംസ്ഥാന ജാഥയ്ക്ക് , ഇരിങ്ങാലക്കുട ഡി.വൈ .എഫ് .ഐ ഇരിങ്ങാലക്കുട ബ്ലോക്ക് കമ്മിറ്റി സ്‌നേഹോപഹാരം നല്‍കി .ഡി.വൈ .എഫ്...
ഇരിങ്ങാലക്കുട മണ്ഡലത്തിലെ ദുരിതാശ്വാസ ക്യാമ്പുകള്‍ എം.എല്‍.എ. പ്രൊഫ.കെ.യു. അരുണന്‍ സന്ദര്‍ശിച്ചു.
ഇരിങ്ങാലക്കുട : വെള്ളപ്പൊക്കക്കെടുതിയില്‍ മാറ്റിത്താമസിപ്പിച്ച ഇരിങ്ങാലക്കുട മണ്ഡലത്തിലെ വിവിധ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രൊഫ.കെ.യു. അരുണന്‍ എം.എല്‍.എ സന്ദര്‍ശിച്ചു. ക്യാമ്പുകളില്‍ എത്തിയവര്‍ക്ക് അടിയന്തിരമായി ഭക്ഷണം, വൈദ്യസഹായം എന്നിവ ലഭ്യമാക്കണമെന്ന് വിവിധ ഉദ്യോഗസ്ഥര്‍ക്ക് എം.എല്‍.എ.നിര്‍ദ്ദേശം നല്‍കി.ഭക്ഷണം...
പ്രളയ ദുരിതാശ്വാസത്തിന് സന്നദ്ധ സംഘടനകള്‍ തയ്യാറായി
തൃശ്ശൂര്‍:തൃശ്ശൂര്‍ ജില്ലയിലെ പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തന രംഗത്ത് പ്രവര്‍ത്തിക്കാന്‍ തയ്യാറായ സന്നദ്ധ സംഘടനകളുടെ യോഗം തൃശ്ശൂര്‍ കളക്റ്ററേറ്റിലെ കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ കളക്ടര്‍ ഷാനവാസിന്റെ നേതൃത്വത്തില്‍ ചേര്‍ന്നു . തൃശ്ശൂര്‍ ജില്ലയിലെ അന്‍പതോളം...
മഴ വീണ്ടും ശക്തിയാര്‍ജ്ജിച്ചു
ഇടവേളയ്ക്കു ശേഷം ഇരിങ്ങാലക്കുടയില്‍ മഴ വീണ്ടും ശക്തിയാര്‍ജ്ജിച്ചു...
കാട്ടൂര്‍ ഗ്രാമ പഞ്ചായത്തില്‍ പ്രളയത്തെ നേരിടുന്നതിന് പഞ്ചായത്ത് തല ഉന്നത യോഗം നടത്തി
പ്രളയത്തെ നേരിടുന്നതിന് പഞ്ചായത്ത് തല ഉന്നത യോഗം കാട്ടൂര്‍ ഗ്രാമ പഞ്ചായത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.രമേഷിന്റെ അധ്യക്ഷതയില്‍ നടന്നു.കാട്ടൂരിലെ പ്രളയത്തെ നേരിടുന്നതിന് വേണ്ട എല്ലാ വിധ മുന്നൊരുക്കങ്ങളും നടത്തി.പഞ്ചായത്ത്, വില്ലേജ്,പോലീസ്,ആരോഗ്യ വിഭാഗം,മൃഗ സംരക്ഷണ...