ഫാ.ജോസ്.എ.ചിറ്റിലപ്പിള്ളി നിര്യാതനായി

391
Advertisement

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട രൂപതാംഗമായ ഫാ.ജോസ്.എ.ചിറ്റിലപ്പിള്ളി (65) നിര്യാതനായി. മൃതസംസ്‌കാര കര്‍മ്മത്തിന്റെ ആദ്യഭാഗം ഉച്ചക്ക് 1 മണിക്ക് പ്രസ്തുത ഭവനത്തിലും, 1.30 മുതല്‍ 2.30 വരെ മണ്ണൂക്കാട്, ഫാത്തിമാനാഥ ദൈവാലയത്തില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. ഉച്ചകഴിഞ്ഞ് 2.30 ന് വി.കുര്‍ബ്ബാനക്കും, തിരുകര്‍മ്മങ്ങള്‍ക്കുശേഷം മണ്ണൂക്കാട് ഫാത്തിമാനാഥ പള്ളി സെമിത്തേരിയില്‍ സംസ്‌കരിക്കും. മണ്ണൂക്കാട് ഫാത്തിമാനാഥ ഇടവകാംഗമായ ആന്റണി-മറിയം ദമ്പതികളുടെ പുത്രനാണ്. ക്ലാര, വാറുണ്ണി, വിന്‍സെന്റ്, റപ്പായി, പൗലോസ് (മാണി), പിയൂസ് എന്നിവര്‍ സഹോദരങ്ങളാണ്.

Advertisement