തുണികൊടുത്തു നന്മ ചെയ്ത മനുഷ്യന് തുണികൊണ്ടു ഒരു ചെറിയ സൃഷ്ടി സമ്മാനിച്ച് ഡാവിഞ്ചി സുരേഷ് ….

201
Advertisement

തൃശൂര്‍: പ്രളയകാലത്ത് നന്മയുടെ പ്രതീകമായി മാറിയ നൗഷാദിനെ തുണികൊണ്ട് നന്ദിയറിയിച്ചു ചിത്രക്കാരന്‍ ഡാവിന്‍ഞ്ചി സുരേഷ്. പ്രളയബാധിതര്‍ക്ക് പെരുനാളിന്റെ കച്ചവടത്തിനായി എടുത്തുവെച്ച പുത്തന്‍ ഉടുപ്പുകളാണ് കൊച്ചിയിലെ തെരുവോരകച്ചവടക്കാരനായ നൗഷാദ് പ്രളയബാധിതര്‍ക്ക് നല്‍കിയത്. തന്റെ കടയിലെ മുഴുവന്‍ വസ്ത്രങ്ങളുമാണ് നൗഷാദ് നല്‍കിയത്. ഇതിന് നന്ദി അറിയിച്ചുകൊണ്ടാണ് ഡാവിന്‍ഞ്ചി സുരേഷ് തന്റെ വീട്ടിലെ അലമാരയിലെ തുണികള്‍ ഓരോന്നായി പുറത്തെടുത്ത് ഒരു മണിക്കൂറുകൊണ്ട് ഈ തുണിശില്പം ഉണ്ടാക്കിയത്. നൗഷാദിന് നന്ദി അറിയിക്കാന്‍ തുണിയേക്കാള്‍ നല്ലത് വേറെ എന്താണെന്നാണ് ഡാവിന്‍ഞ്ചി പറഞ്ഞത്.

Advertisement