അവിട്ടത്തൂര്‍ മഹാദേവക്ഷേത്രത്തില്‍ ആനയൂട്ട് നടന്നു

204
Advertisement

അവിട്ടത്തൂര്‍ : മഹാദേവക്ഷേത്രത്തിലെ ആനയൂട്ട് ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ നടന്നു. ക്ഷേത്രം തന്ത്രി വടക്കേടത്ത് പെരുമ്പടപ്പ് ദാമോദരന്‍ നമ്പൂതിരി മുഖ്യകാര്‍മ്മികത്വം വഹിച്ചു. മേലേക്കാട്ട് മഹാദേവന്‍, പാമ്പുമേക്കാട്ട് ശാരന്‍ങ്കപാണി, മതിലകം മാണിക്യന്‍ എന്നീ ആനകള്‍ക്കാണ് ആനയൂട്ട് നടത്തിയത്. രാവിലെ അഷ്ടദ്രവ്യമഹാഗണപതി ഹോമവും തുടര്‍ന്ന് തൃകാലപൂജയും നടന്നു.

Advertisement