28.9 C
Irinjālakuda
Tuesday, July 2, 2024
Home 2018 October

Monthly Archives: October 2018

വി.എവിപ്രാസ്യമ്മയുടെ ജന്മദിനാഘോഷ പരിപാടിക്ക് കൊടി ഉയര്‍ത്തി

ഇരിങ്ങാലക്കുട : വി.എവുപ്രാസ്യയുടെ 141-ാം ജന്മദിനാഘോഷ പരിപാടിയുടെ കൊടിഉയര്‍ത്തല്‍ ചടങ്ങ് ഇരിങ്ങാലക്കുട രൂപത വികാരി ജനറല്‍ മോണ്‍. ലാസര്‍ കുറ്റിക്കാടന്‍ ജന്മഗൃഹകപ്പേളയില്‍ വെച്ച് നടത്തി.

MIROIR -2K18 – ഏകദിന കൗസിലിങ്ങ്‌വര്‍ക്ക്‌ഷോപ്പ്

ഇരിങ്ങാലക്കുട: ക്രൈസ്റ്റ്‌കോളേജ് സാമൂഹ്യപ്രവര്‍ത്തക വിഭാഗത്തിന്റെ നേതൃത്വത്തില്‍ NLP ടെക്‌നിക്&ടൂള്‍സ് ഇന്‍ കൗസിലിങ്ങ് എന്ന വിഷയത്തില്‍ ഒരു ഏകദിന വര്‍ക്ക്‌ഷോപ്പ് നടത്തി. വലപ്പാട് കേന്ദ്രീകൃതമായി പ്രവര്‍ത്തിക്കുന്ന 'ബിയോണ്ട്' എ കൗസിലിങ്ങ്‌സെന്റര്‍ ഡയറക്ടര്‍Dr. Baspin K....

കാട്ടൂരില്‍ യുവാവിനെ വധിക്കാന്‍ ശ്രമിച്ച പ്രതിയെ അറസ്റ്റ് ചെയ്തു

കാട്ടൂര്‍: - യുവാവിനെ വധിക്കാന്‍ ശ്രമിച്ച പ്രതിയെ അറസ്റ്റ് ചെയ്തു. ഇന്നലെ 07.10.2018 തിയ്യതി രാത്രിയില്‍ താണിശ്ശേരിയില്‍ വച്ച് പുല്ലൂര്‍ സ്വദേശിയായ സുജിത്ത് 29 വയസ്സ് എന്ന യുവാവിനെ കരിങ്കല്ലുകൊണ്ട് ഇടിച്ച് ഗുരുതരമായി...

കെ .എസ് .ഇ ലിമിറ്റഡിന് വീണ്ടും അംഗീകാരം

ഇരിങ്ങാലക്കുട-ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ തേങ്ങാപിണ്ണാക്ക് സംസ്‌ക്കരണത്തിനുള്ള സോള്‍വെന്റ് എക്‌സ്ട്രാക്ഷന്‍സ് അസ്സോസിയേഷന്‍ ഓഫ് ഇന്ത്യ ഏര്‍പ്പെടുത്തിയ 2017-18 വര്‍ഷത്തെ അവാര്‍ഡ് കെ എസ് ഇ ലിമിറ്റഡിന് ലഭിച്ചു.തുടര്‍ച്ചയായി 28-ാം വര്‍ഷമാണ് കെ എസ് ഇ...

സെന്റ്.ജോസഫ്‌സ് കോളേജില്‍ ജോലി ഒഴിവ്

ഇരിങ്ങാലക്കുട -സെന്റ്.ജോസഫ്‌സ് കോളേജില്‍ കമ്പ്യൂട്ടര്‍ സയന്‍സ്, മൈക്രോ ബയോളജി, മലയാളം എന്നീ വിഷയങ്ങളില്‍ കരാറടിസ്ഥാനത്തില്‍ താല്‍ക്കാലികാദ്ധ്യാപകരുടെ ഒഴിവുണ്ട്. താല്‍പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഒക്ടോബര്‍ 24 ന് കോളേജില്‍ നടക്കുന്ന ഇന്റര്‍വ്യൂവില്‍ ഹാജരാകേണ്ടതാണ്.  

സെന്റ് ജോസഫ്‌സ് കോളേജിലെ എന്‍. എസ് . എസ് യൂണിറ്റ് ഗവണ്‍മെന്റ് ആശുപത്രിയില്‍ ശുചിത്വവാരാചരണ സമാപനം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട-സെന്റ് ജോസഫ്‌സ് കോളേജിലെ എന്‍. എസ് . എസ് യൂണിറ്റുകളുടെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുട ഗവണ്‍മെന്റ് ആശുപത്രിയില്‍ ശുചിത്വവാരാചരണ സമാപനം സംഘടിപ്പിച്ചു.ആശുപത്രിയിലെ മാതൃശിശു സംരക്ഷണ കെട്ടിട സമുച്ചയത്തിലെ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ വളണ്ടിയേഴ്‌സ് സജീവ പങ്കാളിത്തം...

പ്രളയ ബാധിതര്‍ക്ക് ജീവനി 14.8 ലക്ഷം രൂപ വിതരണം ചെയ്തു

ആറാട്ടുപുഴ: പ്രളയത്തില്‍ വീടിന് നാശനഷ്ടം സംഭവിച്ച 54 കുടുംബങ്ങള്‍ക്ക് ജീവനിയുടെ ധനസഹായം സംസ്ഥാന വിദ്യാഭ്യാസ വകുപ്പു മന്ത്രി പ്രൊ. സി. രവീന്ദ്രനാഥ് വിതരണം ചെയ്തു. സുമനസ്സുകളുടെ സഹായ സഹകരണത്തോടെ ജീവനി സമാഹരിച്ച 14.8...

ഇടിമിന്നലേറ്റ് യുവാവ് മരിച്ചു. ഭാര്യയ്ക്ക് ഗുരുതരമായി പൊള്ളലേറ്റു.

മാപ്രാണം : പാടത്ത് ചൂണ്ടയിട്ടു കൊണ്ടിരിക്കെ യുവാവ് പൊള്ളലേറ്റു മരിച്ചു. മാടായിക്കോണം അണിയത്ത് ചന്ദ്രന്‍ മകന്‍ ജഗത്ത്(33) ആണ് ഭാര്യ സജിനിയെക്കാപ്പം വീടിന് സമീപം ആനാറ്റുകടവിനടുത്ത് കെ.എല്‍.ഡി.സി കനാലില്‍ ചൂണ്ടയിട്ടു കൊണ്ടിരിക്കെ ഇന്ന്...

ചാരായ നിരോധനത്തിലൂടെ തൊഴില്‍ നഷ്ടപ്പെട്ട തൊഴിലാളികളുടെ പുനരധിവാസ യൂണിയന്‍ എ ഐ ടി യു സി തൃശൂര്‍ ജില്ലാ...

ഇരിഞ്ഞാലക്കുട :ചാരായ നിരോധനത്തിലൂടെ തൊഴില്‍ നഷ്ടപ്പെട്ട തൊഴിലാളികളുടെ പുനരധിവാസ യൂണിയന്‍ എ.ഐ. ടി .യു .സി തൃശൂര്‍ ജില്ലാ കമ്മിറ്റിയുടെ ജില്ലാ പ്രവര്‍ത്തക യോഗം, ഇരിങ്ങാലക്കുട സി അച്ചുതമേനോന്‍ സ്മാരക ഹാളില്‍ വച്ച്...

താലൂക്ക് വികസനസമിതി യോഗം ചേര്‍ന്നു

ഇരിങ്ങാലക്കുട-പ്രളയത്തിന് ശേഷം റവന്യൂ വിഭാഗത്തിന്റെ നേതൃത്വത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ അഭിമാനാര്‍ഹമാണെന്നും അടിയന്തിര ധനസഹായം എല്ലാവരിലേക്കും സമയബന്ധിതമായി എത്തിക്കാന്‍ സാധിച്ചെന്നും പ്രതിനിധികള്‍ പറഞ്ഞു..വീട് നഷ്ടപ്പെട്ടവരില്‍ സ്ഥലമുള്ളവര്‍ക്ക് വീട് പണിയാന്‍ സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ടെന്നും പഞ്ചായത്തുകളില്‍ വീടുകള്‍...

ശബരിമല വിഷയം -ബി .ജെ .പി ,ഡി .വൈ .എഫ്. ഐ പ്രവര്‍ത്തകര്‍ക്ക് പരിക്ക്

ഇരിങ്ങാലക്കുട-ശബരിമല വിഷയത്തെക്കുറിച്ച് ഫെയ്‌സ്ബുക്കിലെ പോസ്റ്റിനെക്കുറിച്ചുള്ള തര്‍ക്കത്തില്‍ ഒരു ബി .ജെ. പി പ്രവര്‍ത്തകനും ,രണ്ട് ഡി. വൈ .എഫ് .ഐ പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു.ഏറാട്ട് വീട്ടില്‍ ജിഷ്ണു (23),പുല്ലൂര്‍ തട്ടായത്ത് വീട്ടില്‍ സാഗര്‍ (24),എന്നീ...

ശബരിമല ക്ഷേത്രത്തിലെ സ്ത്രീ പ്രവേശനം -പ്രതിഷേധ നാമജപയാത്ര നടത്തി

എടതിരിഞ്ഞി-ശബരിമലയിലെ ആചാരാനുഷ്ടാനങ്ങളില്‍ മാറ്റം വരുത്താതെ പഴയതുപോലെ നിലനിര്‍ത്തുക,യുവതികളായ സ്ത്രീകളുടെ ശബരിമല ക്ഷേത്രപ്രവേശനത്തിനുള്ള കോടതി വിധി പുനപരിശോധിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് പോത്താനിയിലെ അയ്യപ്പഭക്തരുടെ നേതൃത്വത്തില്‍ പ്രതിഷേധ നാമജപയാത്ര സംഘടിപ്പിച്ചു.പോത്താനി ശിവക്ഷേത്രപരിസരത്ത് നിന്ന് ആരംഭിച്ച്...

ഇരിങ്ങാലക്കുട കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റലിന്റെ സഹകരണത്തോടെ ഊരകം N.S.S. സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു.

ഇരിങ്ങാലക്കുട-വിവിധ വിഭാഗങ്ങളിലെ പ്രഗത്ഭരായ ഡോക്ടര്‍മാരെ ഉള്‍പ്പെടുത്തി, ഇരിങ്ങാലക്കുട കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റലിന്റെ സഹകരണത്തോടെ 2018 ഒക്ടോബര്‍ 7 , ഞായറാഴ്ച ഊരകം നായര്‍ സര്‍വീസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ (N.S.S. ഊരകം) ഊരകം കരയോഗശാലയില്‍ സൗജന്യ...

അവിട്ടത്തൂരിന്റെ കൂട്ടായ്മയില്‍ രവിക്ക് തലചായ്ക്കാനിടമായി

ഇരിങ്ങാലക്കുട-ഈ നൂറ്റാണ്ടിലെ മഹാപ്രളയത്തില്‍ ഒരു പാട് ആളുകള്‍ക്ക് തങ്ങളുടെ വില പിടിപ്പുള്ള പലതും നഷ്ടപ്പെട്ടിരുന്നു. വേളൂക്കര പഞ്ചായത്തിലെ അഞ്ചാം വാര്‍ഡിലെ മുതലക്കുടത്ത് വീട്ടിലെ രവിക്ക് നഷ്ടമായത്, നൂറു വര്‍ഷത്തിലേറെക്കാലം, തലമുറകളായി താമസിച്ചു പോന്ന...

അവിട്ടത്തൂര്‍ കൂട്ടായ്മ പുനര്‍നിര്‍മ്മിച്ച വീടിന്റെ താക്കോല്‍ദാനം ഇന്ന്

അവിട്ടത്തൂര്‍ : ഈ നൂറ്റാണ്ടിലെ മഹാപ്രളയത്തില്‍ പലര്‍ക്കും തങ്ങളുടെ വില പിടിപ്പുള്ള പലതും നഷ്ടപ്പെട്ട കൂട്ടത്തില്‍, വേളൂക്കര പഞ്ചായത്തിലെ അഞ്ചാം വാര്‍ഡിലെ രവിക്ക് നഷ്ടമായത്, നൂറു വര്‍ഷത്തിലേറെക്കാലം, തലമുറകളായി താമസിച്ചു പോന്ന വീടായിരുന്നു.T....

കാറ്റിലും മഴയിലും ഇലക്ട്രിക് പോസ്റ്റ് നിലംപതിച്ചു

ഇരിങ്ങാലക്കുട-ശനിയാഴ്ച വൈകീട്ട് പെയ്ത കനത്ത മഴയിലും കാറ്റിലും  ജോളി ബാറിന് സമീപത്തെ ഇലക്ട്രിക് പോസ്റ്റ് നിലംപതിച്ചു.കനത്ത് കാറ്റില്‍ സമീപത്തെ പ്ലാവും തെങ്ങും വീണത് മൂലമാണ് പോസ്റ്റ് നിലം പതിച്ചത് .മരങ്ങള്‍ നീക്കം ചെയ്യുവാനും...

കനത്ത കാറ്റിലും മഴയിലും വന്‍ നാശനഷ്ടം

ഇരിങ്ങാലക്കുട-ശനിയാഴ്ച വൈകീട്ട് പെയ്ത കനത്ത മഴയിലും കാറ്റിലും  വന്‍ നാശനഷ്ടങ്ങള്‍.പോത്താനി കല്ലന്തറയിലുള്ള വാടേക്കാരന്‍ അബ്ദുള്‍ മജീദിന്റെ കോഴിഫം പൂര്‍ണ്ണമായും തകര്‍ന്നു വീഴുകയും നിരവധി കോഴികളും ചത്തൊടുങ്ങി. ഏകദേശം ആറുലക്ഷം രൂപയുടെ നഷ്ടമാണ് കാറ്റ്...

സി .പി .ഐ ഇരിങ്ങാലക്കുട മണ്ഡലം കാല്‍നട ജാഥ 11 ന് ആരംഭിക്കും

മോദിയെ പുറത്താക്കൂ രാജ്യത്തെ രക്ഷിക്കൂ എന്ന മുദ്രവാക്യവുമായി സി പി ഐ ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായുള്ള ഇരിങ്ങാലക്കുട മണ്ഡലം കാല്‍നടജാഥ ഒക്ടോബര്‍ 11 മുതല്‍ 14 വരെ നടക്കും .സി പി ഐ...

നാടിന്റെ കാര്‍ഷിക അഭിവൃദ്ധിക്കായി കരുവന്നൂര്‍ വെട്ടുകുന്നത്ത് കാവില്‍ പോത്തോട്ടോണം കൊണ്ടാടി

കരുവന്നുര്‍ : ആചാരത്തനിമയോടെ നടന്ന പോത്തോട്ടോണം കാണികളെ ആവേശത്തിലാഴ്ത്തി. കാര്‍ഷിക അഭിവൃദ്ധിക്കും നാടിന്റെ അഭിവൃദ്ധിക്കും കന്നുകാലികള്‍ക്ക് അസുഖങ്ങള്‍ ഇല്ലാതിരിക്കാനുമായി വിവിധ ദേശക്കാരുടെ നേതൃത്വത്തില്‍ കരുവന്നൂര്‍ വെട്ടുകുന്നത്തുകാവ് ദേവീക്ഷേത്രത്തില്‍ നടന്ന പോത്തോട്ടോണമാണ് ജനങ്ങളെ ആവേശത്തിലാഴ്ത്തിയത്....

ലഹരി വിരുദ്ധ ബോധവല്‍ക്കരണ റാലി നടത്തി

അവിട്ടത്തൂര്‍-അവിട്ടത്തൂര്‍ എല്‍ .ബി .എസ് .എം ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഹയര്‍ സെക്കണ്ടറി വിഭാഗം ഗൈഡ്‌സ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ലഹരി വിരുദ്ധ ബോധവല്‍ക്കരണ റാലി നടത്തി.വാര്‍ഡ് മെമ്പര്‍ കെ.കെ.വിനയന്‍ ഫ്‌ലാളാഗ് ഓഫ് ചെയ്തു...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe