ആരോഗ്യവകുപ്പിന്റെ തീരുമാനം ഉപേക്ഷിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് ഇരിങ്ങാലക്കുട ബി ജെ പി നിയോജകമണ്ഡലം കമ്മറ്റി നഗരസഭ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി

497
Advertisement

ഇരിങ്ങാലക്കുട:ഇരിങ്ങാലക്കുട താലൂക്ക് ഹെഡ് ക്വാട്ടേഴ്‌സ് ആശുപത്രിയിലെ സര്‍ജന്റെയും അനസ്‌ത്യേഷ്യാ തസ്തികകള്‍ പിന്‍വലിക്കാനുള്ള ആരോഗ്യവകുപ്പിന്റെ തീരുമാനം ഉപേക്ഷിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് ഇരിങ്ങാലക്കുട ബി ജെ പി നിയോജകമണ്ഡലം കമ്മറ്റി നഗരസഭ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി.മാര്‍ച്ച് ജില്ലാ അധ്യക്ഷന്‍ എ നാഗേഷ് ഉദ്ഘാടനം നിര്‍വ്വഹിച്ചു.മണ്ഡലം പ്രസിഡന്റ് സുനില്‍ കുമാര്‍ അധ്യക്ഷത വഹിച്ചു.ജില്ലാ വൈസ്പ്രസിഡന്റ് ഇ മുരളീധരന്‍ ,ഉണ്ണികൃഷ്ണന്‍പാറയില്‍ ,സുരേഷ് കുഞ്ഞന്‍ ,ഗിരിശന്‍ ,സുനിലന്‍ പീനിക്കല്‍ ,മനോജ് കല്ലിക്കാട്ട് ,സിനി രവീന്ദ്രന്‍ ,സരിത വിനോദ് ,വിഷ്ണു കെ പി ,സജി ഷൈജു കുമാര്‍ ,ബിജു വര്‍ഗ്ഗീസ് ,സുരേഷ് പാട്ടത്തില്‍ ,അഖിലാഷ് വിശ്വനാഥന്‍ ,അമ്പിളി ജയന്‍ ,സന്തോഷ് ബോബന്‍ ,വിജയന്‍ പാറേക്കാട്ട് ,രാഹുല്‍ ബാബു,ശ്യാംജി മാടത്തിങ്കല്‍ എന്നിവര്‍ മാര്‍ച്ചിനു നേതൃത്വം നല്‍കി

Advertisement