ശബരിമല ക്ഷേത്രത്തിലെ സ്ത്രീ പ്രവേശനം -പ്രതിഷേധ നാമജപയാത്ര നടത്തി

1222

എടതിരിഞ്ഞി-ശബരിമലയിലെ ആചാരാനുഷ്ടാനങ്ങളില്‍ മാറ്റം വരുത്താതെ പഴയതുപോലെ നിലനിര്‍ത്തുക,യുവതികളായ സ്ത്രീകളുടെ ശബരിമല ക്ഷേത്രപ്രവേശനത്തിനുള്ള കോടതി വിധി പുനപരിശോധിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് പോത്താനിയിലെ അയ്യപ്പഭക്തരുടെ നേതൃത്വത്തില്‍ പ്രതിഷേധ നാമജപയാത്ര സംഘടിപ്പിച്ചു.പോത്താനി ശിവക്ഷേത്രപരിസരത്ത് നിന്ന് ആരംഭിച്ച് എടതിരിഞ്ഞി ശിവകുമാരേശ്വര ക്ഷേത്ര സന്നിധിയില്‍ അവസാനിച്ച നാമജപയാത്രയില്‍ സ്വാമിയേ ശരണമയ്യപ്പാ വിളികളുമായി കക്ഷി,രാഷ്ട്രീയ ,ജാതി വ്യത്യാസങ്ങള്‍ക്ക് അതീതമായി അനേകം അയപ്പഭക്തന്മാര്‍ പങ്കെടുത്തു.മധുസൂധനന്‍ പൊതുവത്ത് ,തിലകന്‍ കൈമാപ്പറമ്പില്‍ ,ഷാജി മന്നപ്പുള്ളി ,രഞ്ജിത്ത് രാധാകൃഷ്ണന്‍ ,ശാന്താകുമാരി ,തങ്കം കാര്‍ത്തികേയന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി

Advertisement