താലൂക്ക് വികസനസമിതി യോഗം ചേര്‍ന്നു

469
Advertisement

ഇരിങ്ങാലക്കുട-പ്രളയത്തിന് ശേഷം റവന്യൂ വിഭാഗത്തിന്റെ നേതൃത്വത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ അഭിമാനാര്‍ഹമാണെന്നും അടിയന്തിര ധനസഹായം എല്ലാവരിലേക്കും സമയബന്ധിതമായി എത്തിക്കാന്‍ സാധിച്ചെന്നും പ്രതിനിധികള്‍ പറഞ്ഞു..വീട് നഷ്ടപ്പെട്ടവരില്‍ സ്ഥലമുള്ളവര്‍ക്ക് വീട് പണിയാന്‍ സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ടെന്നും പഞ്ചായത്തുകളില്‍ വീടുകള്‍ തോറും സര്‍വ്വെ പൂര്‍ത്തീകരിച്ചിട്ടുണ്ടെന്നും തഹസില്‍ദാര്‍ ഐ. ജെ മധുസൂദനന്‍ പറഞ്ഞു.ബസ്സ്സ്റ്റാന്റ് സിവില്‍ സ്റ്റേഷന്‍ തകര്‍ന്ന റോഡിന്റെ നിര്‍മ്മാണം ഉടനാരംഭിക്കുമെന്ന് നഗരസഭ ചെയര്‍പേഴ്‌സണ്‍ നിമ്യ ഷിജു യോഗത്തില്‍ പറഞ്ഞു.സ്വകാര്യ ബസ്സുകള്‍ അനുവാദമില്ലാത്ത സ്റ്റോപ്പുകളില്‍ നിന്ന് ആളുകളെ കയറ്റുന്നത് മൂലം ഗതാഗതകുരുക്ക് അനുഭവപ്പെടുന്നുണ്ടെന്നും അതിനാല്‍ സ്വകാര്യ ബസ്സുകളുടെ പരിശോധനകള്‍ ഊര്‍ജ്ജിതമാക്കണമെന്നും യോഗം തീരുമാനിച്ചു. യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റുമാര്‍,വിവിധ വകുപ്പ് തല ജീവനക്കാര്‍ എന്നിവര്‍ പങ്കുചേര്‍ന്നു.

 

Advertisement