കാട്ടൂരില്‍ യുവാവിനെ വധിക്കാന്‍ ശ്രമിച്ച പ്രതിയെ അറസ്റ്റ് ചെയ്തു

2251

കാട്ടൂര്‍: – യുവാവിനെ വധിക്കാന്‍ ശ്രമിച്ച പ്രതിയെ അറസ്റ്റ് ചെയ്തു. ഇന്നലെ 07.10.2018 തിയ്യതി രാത്രിയില്‍ താണിശ്ശേരിയില്‍ വച്ച് പുല്ലൂര്‍ സ്വദേശിയായ സുജിത്ത് 29 വയസ്സ് എന്ന യുവാവിനെ കരിങ്കല്ലുകൊണ്ട് ഇടിച്ച് ഗുരുതരമായി പരിക്കേല്പിച്ച കാട്ടൂര്‍, പൊഞ്ഞനം സ്വദേശി പള്ളിച്ചാടത്ത് വീട്ടില്‍ ശ്രീവത്സനെ (35 വയസ്സ്) യാണ് കാട്ടൂര്‍ പോലീസ് സബ് ഇന്‍സ്പക്ടര്‍ K. S സുശാന്തും സംഘവും ഇന്ന് ഉച്ചക്ക് കാട്ടൂര്‍ ബസ്സ്റ്റാന്റ് പരിസരത്ത് നിന്ന് അറസ്റ്റ് ചെയ്തത്. ശ്രീവത്സന്‍ കാട്ടൂര്‍, ഇരിങ്ങാലക്കുട പോലിസ് സ്റ്റേഷനുകളില്‍ നിരവധി കേസിലെ പ്രതിയും സ്റ്റേഷന്‍ റൗഡി ലിസ്റ്റില്‍ പെട്ടയാളുമാണ്. അറസ്റ്റ് ചെയ്ത സംഘത്തില്‍ സീനിയര്‍ സിപിഒ മാരായ ജയകുമാര്‍ ടി, നൗഷാദ്, സി പി ഒ ധനേഷ് എന്നിവരുണ്ടായിരുന്നു.

 

Advertisement