ജില്ലാതല ജൈവകര്‍ഷക പുരസ്‌കാരം ഏറ്റുവാങ്ങി

360
Advertisement

വെള്ളാങ്കല്ലൂര്‍ : സരോജിനി – ദാമോദരന്‍ ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ ഏര്‍പ്പെടുത്തിയ ജൈവകര്‍ഷകര്‍ക്കുള്ള ജില്ലാതല പ്രോത്സാഹന സമ്മാനം വെള്ളാങ്ങല്ലൂര്‍ താണിയത്തുകുന്ന് സ്വദേശി എ.സി. രവിചന്ദ്രന്‍ ആലപ്പുഴ മുഹമ്മയില്‍ നടന്ന ചടങ്ങില്‍ വെച്ച് പ്രതീക്ഷ ട്രസ്റ്റ് ചെയര്‍പേഴ്‌സണ്‍ സുധ ഗോപാലകൃഷ്ണനില്‍ നിന്ന് ഏറ്റു വാങ്ങുന്നു വെള്ളാങ്ങല്ലൂര്‍: ബാംഗ്ലൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സരോജിനി – ദാമോദരന്‍ ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ ജില്ലാതല ജൈവകര്‍ഷകനുള്ള പ്രോത്സാഹന സമ്മാനം വെള്ളാങ്ങല്ലൂര്‍ താണിയത്തു കുന്ന് സ്വദേശി എ.സി. രവിചന്ദ്രന് ലഭിച്ചു. തൃശ്ശൂര്‍ ജില്ലയില്‍ മൂന്ന് പേര്‍ക്കാണ് പ്രോത്സാഹന സമ്മാനം ലഭിച്ചത്. രവിചന്ദ്രന്‍ ചെയ്ത ജൈവ നെല്‍കൃഷിയും മറ്റ് സാമൂഹ്യ പ്രവര്‍ത്തനങ്ങളുമാണ് പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. ആലപ്പുഴ മുഹമ്മയില്‍ നടന്ന ചടങ്ങില്‍ വെച്ച് പ്രതീക്ഷ ട്രസ്റ്റ് ചെയര്‍പേഴ്‌സണ്‍ സുധ ഗോപാലകൃഷ്ണനില്‍ നിന്ന് രവിചന്ദ്രന്‍ പുരസ്‌കാരം ഏറ്റുവാങ്ങി.

Advertisement