നൂറ്റി നാലാം വയസ്സിൽ ചികിത്സക്കിടെ കോവിഡ് ബാധിച്ച് മരിച്ചു

99

ഇരിങ്ങാലക്കുട: മൂർക്കനാട് അമ്പലത്ത് വീട്ടിൽ മുഹമ്മദ് (104)ആണ് ചികിത്സക്കിടെ കോവിഡ് സ്ഥിരീകരിച്ച് മരിച്ചത് . ശാരിരിക ബുദ്ധിമുട്ടുകളെ തുടർന്ന് മാപ്രാണത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്ന് നടത്തിയ കോവിഡ് പരിശോധനയിൽ പോസറ്റീവ് സ്ഥിരികരിച്ചു . സംസ്ക്കാരം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കരുവന്നൂർ ജുമാമസ്ജിദിൽ നടക്കും. ഭാര്യ: നഫീസ . മകൻ : അബ്ദുൾ കബീർ . മരുമകൾ : സക്കീന

Advertisement