കെ .എസ് .ഇ ലിമിറ്റഡിന് വീണ്ടും അംഗീകാരം

714
Advertisement

ഇരിങ്ങാലക്കുട-ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ തേങ്ങാപിണ്ണാക്ക് സംസ്‌ക്കരണത്തിനുള്ള സോള്‍വെന്റ് എക്‌സ്ട്രാക്ഷന്‍സ് അസ്സോസിയേഷന്‍ ഓഫ് ഇന്ത്യ ഏര്‍പ്പെടുത്തിയ 2017-18 വര്‍ഷത്തെ അവാര്‍ഡ് കെ എസ് ഇ ലിമിറ്റഡിന് ലഭിച്ചു.തുടര്‍ച്ചയായി 28-ാം വര്‍ഷമാണ് കെ എസ് ഇ ലിമിറ്റഡിന് ഈ അവാര്‍ഡ് ലഭിക്കുന്നത് .മുംബൈയില്‍ റെനൈസണ്‍സ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന വര്‍ണ്ണശബളമായ ചടങ്ങില്‍ വിശിഷ്ടാതിഥികളുടെ സാന്നിദ്ധ്യത്തില്‍ വെച്ച് ഇന്തോനേഷ്യന്‍ ഭക്ഷ്യ കാര്‍ഷിക മന്ത്രി ഇബു മുസ്ദലിഫ മഹമൂദില്‍ നിന്നും കെ എസ് ഇ ലിമിറ്റഡിന്റെ എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ എം പി ജാക്‌സന്‍ ,ചീഫ് ഫൈനാന്‍ഷ്യല്‍ ഓഫീസര്‍ ആന്‍ഡ് കമ്പനി സെക്രട്ടറി ആര്‍ ശങ്കരനാരായണന്‍ ,ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ എം അനില്‍ എന്നിവര്‍ ചേര്‍ന്ന് അവാര്‍ഡ് സ്വീകരിച്ചു

Advertisement