ചാരായ നിരോധനത്തിലൂടെ തൊഴില്‍ നഷ്ടപ്പെട്ട തൊഴിലാളികളുടെ പുനരധിവാസ യൂണിയന്‍ എ ഐ ടി യു സി തൃശൂര്‍ ജില്ലാ പ്രവര്‍ത്തകയോഗം ചേര്‍ന്നു

580
Advertisement

ഇരിഞ്ഞാലക്കുട :ചാരായ നിരോധനത്തിലൂടെ തൊഴില്‍ നഷ്ടപ്പെട്ട തൊഴിലാളികളുടെ പുനരധിവാസ യൂണിയന്‍ എ.ഐ. ടി .യു .സി തൃശൂര്‍ ജില്ലാ കമ്മിറ്റിയുടെ ജില്ലാ പ്രവര്‍ത്തക യോഗം, ഇരിങ്ങാലക്കുട സി അച്ചുതമേനോന്‍ സ്മാരക ഹാളില്‍ വച്ച് ചേര്‍ന്നു,
പുനരധിവാസ യൂണിയന്‍ എ ഐ ടി യു സി സംസ്ഥാന വര്‍ക്കിങ് പ്രസിഡണ്ട് അഡ്വക്കേറ്റ് :എന്‍.കെ.ബാബു അധ്യക്ഷത വഹിച്ചു,എ ഐ ടി യു സി തൃശൂര്‍ ജില്ലാ ജോയിന്റ് സെക്രെട്ടറി ടി. കെ. സുധീഷ് യോഗം ഉത്ഘാടനം ചെയ്തു, യൂണിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ എല്‍.ദിലീപ്കുമാര്‍ റിപ്പോര്‍ട്ടിങ് നടത്തി, കെ.നന്ദനന്‍,കെ.വി.രാമകൃഷ്ണന്‍ എന്നിവര്‍ അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചു.
തൊഴിലാളികളുടെ പുനരതിവാസവുമായി ബന്ധപ്പെട്ട സുപ്രീം കോടതിവിധി സംബന്ധിച്ച് കാര്യങ്ങള്‍
നേതാക്കള്‍ യോഗത്തില്‍ വിശദീകരിച്ചു,പുനരധിവാസവുമായി ബന്ധപ്പെട്ട ഹൈക്കോടതിയുടെയും സുപ്രീം കോടതിയുടെയും അനുകൂല നിലപാട് തകിടം മറിക്കുന്ന തരത്തില്‍ ബീവറേജ്‌സ് കോര്‍പറേഷന്‍ എം. ഡി.കൊടുത്ത തൊഴിലാളികളെ മോശമായി ചിത്രീകരിക്കുന്ന തരത്തിലുള്ള സത്യവാങ്മൂലം ഉടന്‍ പിന്‍വലിയ്ക്കണമെന്നും, ഈ കാര്യത്തില്‍ കേരള സര്‍ക്കാര്‍ ഇടപെടണമെന്നും യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു,യോഗം പതിനഞ്ചംഗ ജില്ലാ കമ്മറ്റിയെ തിരഞ്ഞെടുത്തു, സി.ശശീന്ദ്രന്‍ പ്രസിഡന്റ്,വര്‍ദ്ധനന്‍ പുളിക്കല്‍ ജന:സെക്രട്ടറി,സി.വി.ജോര്‍ജ് ട്രഷറര്‍, കെ. കെ. ഗോപിനാഥന്‍ വൈസ് പ്രസിഡന്റ്,എം. എഫ്. ഷെല്ലി ജോ:സെക്രട്ടറി എന്നിവരെ ജില്ലാ കമ്മിറ്റി ഭാരവാഹികള്‍ആയി തിരഞ്ഞെടുത്തു.വര്‍ദ്ധനന്‍ പുളിക്കല്‍ സ്വഗതവും,ദാമോദരന്‍ നന്ദിയും രേഖപ്പെടുത്തി.