ശബരിമല വിഷയം -ബി .ജെ .പി ,ഡി .വൈ .എഫ്. ഐ പ്രവര്‍ത്തകര്‍ക്ക് പരിക്ക്

1567

ഇരിങ്ങാലക്കുട-ശബരിമല വിഷയത്തെക്കുറിച്ച് ഫെയ്‌സ്ബുക്കിലെ പോസ്റ്റിനെക്കുറിച്ചുള്ള തര്‍ക്കത്തില്‍ ഒരു ബി .ജെ. പി പ്രവര്‍ത്തകനും ,രണ്ട് ഡി. വൈ .എഫ് .ഐ പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു.ഏറാട്ട് വീട്ടില്‍ ജിഷ്ണു (23),പുല്ലൂര്‍ തട്ടായത്ത് വീട്ടില്‍ സാഗര്‍ (24),എന്നീ ഡി .വൈ .എഫ്.ഐ പ്രവര്‍ത്തകര്‍ക്കും പുല്ലൂര്‍ സജീഷ് (25 )എന്ന ബി. ജെ .പി പ്രവര്‍ത്തകനുമാണ് പരിക്കേറ്റത്.ബി .ജെ .പി പ്രവര്‍ത്തകനായ സജീഷിന്റെ സഹോദരന്‍ ഫെയ്‌സ്ബുക്കിലിട്ട പോസ്റ്റിനെ ചൊല്ലിയായിരുന്നു മര്‍ദ്ദനം .ബി .ജെ. പി പ്രവര്‍ത്തകനെ ബി .ജെ .പി ജില്ലാപ്രസിഡന്റ് എ. നാഗേഷ് ,നിയോജകമണ്ഡലം പ്രസിഡന്റ് സുനില്‍ കുമാര്‍ എന്നിവര്‍ സന്ദര്‍ശിച്ചു.ഭാരതീയ ജനതാ പാര്‍ട്ടി വിശ്വാസികള്‍ക്കൊപ്പമാണെന്നും ,വിശ്വാസികള്‍ക്കൊപ്പം പാര്‍ട്ടി കൂടെയുണ്ടാവും എന്ന് എ. നാഗേഷ് പറഞ്ഞു.എന്നാല്‍ പരിക്കേറ്റ ഡി. വൈ .എഫ് .ഐ പ്രവര്‍ത്തകരായ ജിഷ്ണു,സാഗര്‍ പറയുന്നത് ബി .ജെ .പി പ്രവര്‍ത്തകര്‍ വഴിയില്‍ വച്ച് മര്‍ദ്ദിച്ചുവെന്നാണ്.

Advertisement