പ്രളയ ബാധിതര്‍ക്ക് ജീവനി 14.8 ലക്ഷം രൂപ വിതരണം ചെയ്തു

406
Advertisement

ആറാട്ടുപുഴ: പ്രളയത്തില്‍ വീടിന് നാശനഷ്ടം സംഭവിച്ച 54 കുടുംബങ്ങള്‍ക്ക് ജീവനിയുടെ ധനസഹായം സംസ്ഥാന വിദ്യാഭ്യാസ വകുപ്പു മന്ത്രി പ്രൊ. സി. രവീന്ദ്രനാഥ് വിതരണം ചെയ്തു. സുമനസ്സുകളുടെ സഹായ സഹകരണത്തോടെ ജീവനി സമാഹരിച്ച 14.8 ലക്ഷം രൂപയാണ് ഒന്നാം ഘട്ട ദുരിതാശ്വാസ – പുനരധിവാസ ഫണ്ട് ആയി ഞായറാഴ്ച രാവിലെ 9 ന് ജീവനിയുടെ ഓഫീസില്‍ വെച്ച് വിതരണം ചെയ്തത്.ആഗസ്റ്റ് മാസത്തില്‍ ഉണ്ടായ ഭീകരമായ പ്രകൃതിദുരന്തത്തില്‍ ആറാട്ടുപുഴയിലും പരിസര പ്രദേശങ്ങളിലും വീടുകള്‍ പൂര്‍ണ്ണമായി നഷ്ടപ്പെട്ടവര്‍ക്കും തീവ്രമായും ഭാഗികമായും വീടിന് കേടുപാടുകള്‍ സംഭവിച്ച കുടുംബങ്ങള്‍ക്കുമാണ് ഒന്നാം ഘട്ടമായി ജീവനി ധനസഹായം നല്‍കിയത്.
വൈസ് പ്രസിഡന്റ് എം. ചന്ദ്രശേഖരന്‍ അദ്ധ്യക്ഷത വഹിച്ചു. മാനേജിങ്ങ് ട്രസ്റ്റി എം. രാജേന്ദ്രന്‍, ജീവനി സെക്രട്ടറി എ. പത്മനാഭന്‍ , ജോ. സെക്രട്ടറി സുനില്‍ പി. മേനോന്‍, എം. ഉണ്ണികൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.