34.9 C
Irinjālakuda
Saturday, April 27, 2024

Daily Archives: October 16, 2018

പ്രളയ ബാധിതമായ മുളങ്ങ് ഇടവകയുടെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ കത്തീഡ്രല്‍ ഇടവക ഏറ്റെടുത്ത് നടത്തി

ഇരിങ്ങാലക്കുട : കത്തീഡ്രല്‍ ഇടവകയുടെ പ്രളയാന്തര പുനരധിവാസ പ്രവര്‍ത്തനങ്ങളോടനുബന്ധിച്ച് പ്രളയം കനത്ത നാശനഷ്ടങ്ങള്‍ വരുത്തിയ മുളങ്ങ് ഇടവകയെ ദത്തെടുക്കുകയുണ്ടായി. പ്രളയം മൂലം മുളങ്ങ് ഇടവക ദേവാലയത്തിന്റെ അള്‍ത്താരയും മറ്റ് സാധന സാമഗ്രികളും നശിച്ച്...

ഇരിങ്ങാലക്കുട കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റലില്‍ പുതിയതായി ഡോക്ടേഴ്സ് ചാര്‍ജെടുത്തു

ഇരിങ്ങാലക്കുട- ഇരിങ്ങാലക്കുട കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റലില്‍ വിവിധ ഡിപ്പാര്‍ട്ടുമെന്റുകളിലായി പുതിയതായി ഡോക്ടേഴ്സ് ചാര്‍ജെടുത്തിരിക്കുന്നു. പള്‍മനോളജി വിഭാഗത്തില്‍ ഡോ. രേഷ്മ തിലകന്‍ MBBS, D.T.C.D. F.IC.M. (Apollo), ഇ. ന്‍. ടി. വിഭാഗത്തില്‍ ഡോ. വിലാസിനി...

രാജ്യത്തിന് വേണ്ടി ജീവത്യാഗം ചെയ്ത എല്ലാ സേനാംഗങ്ങളെയും സ്മരിച്ച് കൊണ്ടുള്ള കൂട്ടനടത്തം നാളെ

ഇരിങ്ങാലക്കുട-ഔദ്യോഗിക ജോലിക്കിടയില്‍ മരണപ്പെടുന്ന പോലീസ് ഉദ്യോഗസ്ഥരോടുള്ള ആദര സൂചകമായി ഒക്ടോബര്‍ 21 ഇന്ത്യന്‍ പോലീസിന്റെ രക്തസാക്ഷിത്വ ദിനമായി രാജ്യമെമ്പാടും ആചരിച്ചു വരുന്നു. ഇപ്രാവശ്യം പൊതുജന പങ്കാളിത്വത്തോടു കൂടി അതാത് പോലീസ് സ്റ്റേഷനുകളില്‍ വെച്ച്...

ലയണ്‍സ് ക്ലബ്ബ് ഓഫ് ഇരിങ്ങാലക്കുട ഡയമണ്ട്സിന്റെ നേതൃത്വത്തില്‍ മെഗാ ചിത്രരചന മത്സരം സംഘടിപ്പിക്കുന്നു

ഇരിങ്ങാലക്കുട : ലയണ്‍സ് ക്ലബ്ബ് ഓഫ് ഇരിങ്ങാലക്കുട ഡയമണ്ട്സിന്റെ നേതൃത്വത്തില്‍ സണ്ണി സില്‍ക്‌സിന്റേയും ഇരിങ്ങാലക്കുട നഗരസഭയുടെ സഹകരണത്തോട് കൂടി മെഗാ ചിത്രരചന മത്സരം സംഘടിപ്പിക്കുന്നു. ലോകസമാധാനം ലക്ഷ്യമാക്കി കൊണ്ട് ലയണ്‍സ് ക്ലബ്ബ് ഇന്റര്‍നാഷണല്‍...

മാള ബ്ലോക്ക് ടൗണ്‍ സഹകരണബാങ്ക് പ്രളയ ദുരിത സഹായ വിതരണം നടത്തി

ആളൂര്‍-മാള ബ്ലോക്ക് ടൗണ്‍ സഹകരണബാങ്കിന്റെ പ്രളയ ദുരിതം അനുഭവിച്ച 207 അംഗങ്ങള്‍ക്ക് 5000 രൂപ വീതം വിതരണം ചെയ്തു.ഇരിങ്ങാലക്കുട എം എല്‍ എ പ്രൊഫ.കെ യു അരുണന്‍ മാസ്റ്റര്‍ തുക വിതരണം ചെയ്തു.യോഗത്തില്‍...

പ്രളയം വിഴുങ്ങിയ അങ്കണവാടിക്ക് സഹായഹസ്തവുമായി പ്രവാസികള്‍

ഇരിങ്ങാലക്കുട: പ്രളയത്തെ തുടര്‍ന്ന് പൂര്‍ണമായും മുങ്ങിപ്പോയ മുരിയാട് പഞ്ചായത്തിലെ പത്താം വാര്‍ഡ് ഊരകം ഈസ്റ്റ് അങ്കണവാടിയ്ക്ക് സഹായഹസ്തവുമായി പ്രവാസികള്‍. ബഹ്‌റൈനില്‍ ജോലി ചെയ്യുന്ന ഊരകം നിവാസികളായ പ്രവാസികളാണ് സഹായങ്ങളുമായി എത്തിയത്.പ്രതിനിധികളായ സിന്റൊ തെറ്റയില്‍,...

ഇരിങ്ങാലക്കുട സീറോസ് ഫിറ്റ്‌നെസ്സ് സെന്റര്‍ 5-ാം വാര്‍ഷികദിനമാഘോഷിച്ചു

ഇരിങ്ങാലക്കുട-ഇരിങ്ങാലക്കുട സീറോസ് ഫിറ്റ്‌നെസ്സ് സെന്റര്‍ 5-ാം വാര്‍ഷികദിനമാഘോഷിച്ചു.കൂടാതെ സേവനങ്ങള്‍ ജനങ്ങളിലേക്ക് കൂടുതല്‍ മികവോടെ എത്തിക്കുന്നതിന് രണ്ട് പുതിയ റൂമുകളില്‍ കൂടി ഫിറ്റ്‌നെസ്സ് ഉപകരണങ്ങള്‍ സജ്ജമാക്കിയിരിക്കുന്നു.സ്ഥാപനത്തില്‍ വച്ച് നടന്ന ചടങ്ങില്‍ സാമൂഹ്യപ്രവര്‍ത്തകയായ സി.റോസ് ആന്റോ...

ഇന്ത്യന്‍ പോലീസ് രക്തസാക്ഷിത്വ ദിനം :ക്വിസ് മത്സരം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട-ഇന്ത്യന്‍ പോലീസിന്റെ രക്തസാക്ഷി ദിനമായി ഒക്ടോബര്‍ 21 രാജ്യത്താകെ ആചരിക്കുന്നതോടനുബന്ധിച്ച് ഇരിങ്ങാലക്കുട സബ്ബ് ഡിവിഷന്‍ പോലീസിന്റെയും ജനമൈത്രി പോലീസ് സമിതിയുടെയും നേതൃത്വത്തില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ ക്വിസ് മത്സരം ഇരിങ്ങാലക്കുട എസ് ഐ...

നൗഫല്‍ വധക്കേസ് -പ്രതിക്ക് ജീവപര്യന്തം തടവുശിക്ഷയും പിഴയും

ഇരിങ്ങാലക്കുട-എറിയാട് വില്ലേജ് ആറാട്ടുവഴി ദേശത്തുള്ള തറപറമ്പില്‍ ഇക്ബാല്‍ മകന്‍ നൗഫലിനെ (19 വയസ്സ് ) പെട്രോള്‍ പമ്പിനു വടക്കുവശം റോഡില്‍ വെച്ച് വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ എറിയാട് വില്ലേജ് ആറാട്ട് വഴി ദേശത്തുള്ള ഷാജി...

ശാന്തിനികേതന്‍ കിന്റര്‍ ഗാര്‍ഡനില്‍ ഫെസ്റ്റിവെല്‍ ഡേ ആഘോഷിച്ചു

ഇരിങ്ങാലക്കുട : കാഴ്ചയ്ക്ക് വിസ്മയം തീര്‍ത്ത് സ്‌നേഹത്തിന്റേയും, സമാധാനത്തിന്റേയും സന്ദേശങ്ങള്‍ കുട്ടികള്‍ക്ക് പകര്‍ന്ന നല്‍കികൊണ്ട് ഇരിങ്ങാലക്കുട ശാന്തിനികേതന്‍ പബ്ലിക് സ്‌കൂളിലെ കിന്റര്‍ ഗാര്‍ഡന്‍ വിഭാഗം ഫെസ്റ്റിവെല്‍ ഡേ ആഘോഷിച്ചു. ഓണം, വിഷു, നവരാത്രി,...

പ്ലാസ്റ്റിക്ക് ഷ്രഡ്ഡിംഗ് യൂണിറ്റും ബോയിലിംഗ് യൂണിറ്റും പ്രവര്‍ത്തനസജ്ജമാകാത്തതിനെതിരെ എല്‍. ഡി .എഫ് കൗണ്‍സിലേഴ്‌സ്

ഇരിങ്ങാലക്കുട-ഇരിങ്ങാലക്കുട നഗരസഭയില്‍ ഇക്കഴിഞ്ഞ മെയ് മാസത്തിലാണ് മാലിന്യ സംസ്‌ക്കരണത്തിനായി പ്ലാസ്റ്റിക്ക് ഷ്രഡ്ഡിംഗ് യൂണിറ്റും ബോയിലിംഗ് യൂണിറ്റും പ്രവര്‍ത്തനോദ്ഘാടനം ചെയ്തത് .എന്നാല്‍ 5 മാസം പിന്നിട്ടിട്ടും വൈദ്യുതി ലഭ്യമാവാത്തതിനാല്‍ പ്രവര്‍ത്തനയോഗ്യമായിട്ടില്ല.നഗരസഭയ്ക്ക് വരുമാനം കൊണ്ട് വരുന്ന...

ഇരിങ്ങാലക്കുട പ്രസ്സ് ക്ലബ് വിദ്യാഭ്യാസ പുരസ്‌ക്കാരങ്ങള്‍ വിതരണം ചെയ്തു

ഇരിങ്ങാലക്കുട-ഇരിങ്ങാലക്കുട പ്രസ്സ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ ഗവണ്‍മെന്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നല്‍കി വരുന്ന വിദ്യാഭ്യാസ പുരസ്‌ക്കാരങ്ങള്‍ ഗവ.ഗേള്‍സ് ഹയര്‍സെക്കണ്ടറി &വൊക്കേഷണല്‍ സ്‌കൂളില്‍ വച്ച് നടന്നു.നഗരസഭ ചെയര്‍പേഴസണ്‍ നിമ്യ ഷിജു എസ്. എസ് .എല്‍. സിക്ക്...

ഇരിങ്ങാലക്കുട സബ്ബ് റജിസ്ട്രാര്‍ ഓഫീസ് മാറ്റം വൈകുന്നു

ഇരിങ്ങാലക്കുട: ഠാണാവില്‍ പ്രവര്‍ത്തിക്കുന്ന ഇരിങ്ങാലക്കുട സബ്ബ് റജിസ്ട്രാര്‍ ഓഫീസ് ഇരിങ്ങാലക്കുട സിവില്‍ സ്റ്റേഷനിലേക്ക് മാറ്റാനുള്ള നടപടികള്‍ വൈകുന്നു. ശോച്യാവസ്ഥയില്‍ നില്‍ക്കുന്ന കെട്ടിടത്തില്‍ നിന്നും സിവില്‍ സ്റ്റേഷനില്‍ പുതുതായി പണികഴിപ്പിച്ച കെട്ടിടത്തിലേക്ക് മാറ്റാനുള്ള നടപടികളാണ്...

ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്‌ടോപ്പുകള്‍ വിതരണം ചെയ്തു

ഇരിങ്ങാലക്കുട: പൂമംഗലം ഗ്രാമ പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിലുള്‍പ്പെടുത്തി പട്ടിക ജാതി വിഭാഗം ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്‌ടോപ്പുകള്‍ വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട് വര്‍ഷ രാജേഷ് വിതരോണല്‍ഘാടനം നിര്‍വഹിച്ചു . ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ്...

കുറ്റിക്കാട്ട് അക്കരക്കാരന്‍ പരേതനായ ജോര്‍ജ്ജ് ഭാര്യ മേരി(70) നിര്യാതയായി.

ഇരിങ്ങാലക്കുട :കുറ്റിക്കാട്ട് അക്കരക്കാരന്‍ പരേതനായ ജോര്‍ജ്ജ് ഭാര്യ മേരി(70) നിര്യാതയായി. സംസ്‌കാരം ചൊവ്വാഴ്ച വൈകീട്ട് 5 മണിക്ക് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ ദേവാലയ സെമിത്തേരിയില്‍. മക്കള്‍: അന്‍സ, ജോഷി, റോസിലി, ജോബി....
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe