സ്വകാര്യ ബസുകളുടെ മരണപാച്ചലില്‍ ഇരിങ്ങാലക്കുടയില്‍ വീണ്ടുമൊരു അപകടം കൂടി

6804
Advertisement

ഇരിങ്ങാലക്കുട : തൃശ്ശൂര്‍ -കൊടുങ്ങല്ലൂര്‍ റൂട്ടിലോടുന്ന സ്വകാര്യ ബസ്സുകളുടെ മരണപാച്ചലില്‍ ഇരിങ്ങാലക്കുടയില്‍ വീണ്ടും അപകടം.ചന്തകുന്ന് സെന്റ് ജോസഫ് കോളേജ് പരിസരത്ത് തിങ്കളാഴ്ച്ച ഉച്ചതിരിഞ്ഞ് 4.30 തോടെയാണ് അപകടം.സെന്റ് ജോസഫ് റോഡില്‍ നിന്നും കയറി വരുകയായിരുന്ന ലൂണ സ്‌കൂട്ടറില്‍ ഇടിച്ച സ്വകാര്യ ബസ് (വാഫ) നിയന്ത്രണം നഷ്ടപെട്ട് സമീപത്തായി നിര്‍ത്തിയിട്ടിരുന്ന ടോറസ് ലോറിയില്‍ ഇടിച്ച് നില്‍ക്കുകയായിരുന്നു.അപകടത്തില്‍ സ്‌കൂട്ടര്‍ യാത്രക്കാരനായ കടലായി സ്വദേശി കാവുങ്ങല്‍ വീട്ടില്‍ ശശിധരനെ(62) ഗുരുതര പരുക്കുകളോടെ ഇരിങ്ങാലക്കുട സഹകരണ ആുപത്രിയില്‍ പ്രവേശിപ്പിച്ചു.ബസിന്റെ അമിത വേഗമാണ് അപകടകാരണമെന്ന് നാട്ടുക്കാര്‍ പറയുന്നു.അപകടത്തെ തുടര്‍ന്ന് ഏറെ നേരം സംസ്ഥാനപാതയില്‍ ഗതാഗത കുരുക്ക് അനുഭവപ്പെട്ടു.പോലീസ് എത്തിയാണ് ഗതാഗതം നിയന്ത്രണ വിധേയമാക്കിയത്.