സെസ്സിനെതിരെ വ്യാപാരികളുടെ പ്രതിഷേധം

135

ഇരിങ്ങാലക്കുട : പ്രളയാനന്തര നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി പ്രളയസെസ്സ് ഏര്‍പ്പെടുത്താനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ വ്യാപാരി വ്യവസായി ഏകോപന സമിതി ഇരിങ്ങാലക്കുട യൂണിറ്റില്‍ വന്‍ പ്രതിഷേധം സെസ്സ് ഏര്‍പ്പെടുത്തുന്നതുമൂലം പ്രളയശേഷം തകര്‍ച്ചയിലേക്ക് നീങ്ങുമെന്നും, നിത്യോപയോഗ സാധനങ്ങള്‍ക്ക് വിലവര്‍ദ്ധവുണ്ടാകുമെന്നും, വ്യാപാരികള്‍ അഭിപ്രായപ്പെട്ടു. പ്രസിഡന്റ് എബിന്‍ വെള്ളാനിക്കാരന്റെ അദ്ധ്യക്ഷതയില്‍ കൂടിയ പ്രതിഷേധയോഗത്തില്‍ ജന.സെക്രട്ടറി ഷാജു പാറേക്കാടന്‍,തോമസ് അവറാന്‍, അനില്‍കുമാര്‍, മണിമേനോന്‍ എന്നിവര്‍ പ്രസംഗിച്ചു.

Advertisement