ഇരിങ്ങാലക്കുട സി .എം .എസ് എല്‍. പി സ്‌ക്കൂളില്‍ എ .ഐ .എസ് .എഫ് പ്രവേശനോത്സവം സംഘടിപ്പിച്ചു.

489
Advertisement

ഇരിങ്ങാലക്കുട : എ .ഐ .എസ് .എഫ്   ശിരസുയര്‍ത്തി നിറവ് ക്യാമ്പയിനുമായി മുന്നോട്ട്. എ .ഐ. എസ്. എഫ് ന്റെ നിറവ് ക്യാപെയിന്റെ ഭാഗമായി ഇരിങ്ങാലക്കുട നഗരത്തിലെ ആദ്യ സ്‌ക്കൂളായ CMS LP സ്‌ക്കൂളില്‍ കുഞ്ഞു മക്കളെ AISF ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റി മധുര പലഹാരങ്ങളും പഠനോപകരണങ്ങളുമായി സ്വീകരിച്ചു.
പഠനോപകരണങ്ങള്‍ AISF തൃശൂര്‍ ജില്ലാ പ്രസിഡന്റ് സ: NK സനല്‍കുമാര്‍ വിതരണം ചെയ്തു. AIYF മണ്ഡലം പ്രസിഡന്റ് സ. A S ബിനോയ്, AISF ജില്ലാ എക്‌സിക്യൂട്ടീവ് മെമ്പര്‍ സ: പി.ആര്‍ അരുണ്‍, മണ്ഡലം സെക്രട്ടറി ശ്യാംകുമാര്‍ പി.എസ്, പ്രസിഡന്റ് മിഥുന്‍ പി.എസ് , കാര്‍ത്തിക് ഉദയന്‍, അഭിജിത്ത്, കൃഷ്ണദാസ് എന്നിവര്‍ നേതൃത്ത്വം നല്‍കി.AISF സംസ്ഥാന കമ്മിറ്റിയുടെ സ്വപ്ന സാക്ഷാത്കാരമാണ് പാലക്കാട് അട്ടപ്പാടിയില്‍ ആദ്യ സ്‌കൂള്‍ ഏറ്റെടുത്തു കൊണ്ട് സംസ്ഥാന സെക്രട്ടറി ശുഭേഷ് സുധാരന്‍ ഉദ്ഘാടനം നിര്‍വഹിച്ച നിറവ് ക്യാമ്പയിന്‍.
ഇല്ലായ്മകളില്‍ കനിവ് തേടുന്ന വിദ്യാര്‍ത്ഥി സമൂഹത്തിന് സാന്ത്വനമായി , ഒരു സഹായ ഹസ്തമായി മാറേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് തിരിച്ചറിയുന്ന പുരോഗമന വിദ്യാര്‍ത്ഥി സമൂഹമായ AlSF മാതൃകാപരമായ പ്രവര്‍ത്തനത്തോടെയാണ് വിദ്യാര്‍ത്ഥി സമൂഹത്തിന്റെ മനസില്‍ പ്രയാണം തുടരുന്നത്.

 

Advertisement