ഇരിഞ്ഞാലക്കുട സെന്റ് ജോസഫ്സ് കോളേജില്‍ പൂര്‍വവിദ്യാര്‍ഥി സമ്മേളനം നടന്നു.

1079

ഇരിഞ്ഞാലക്കുട : സെന്റ്‌ജോസഫ്സ് കോളേജില്‍ നിന്നും 1993 ല്‍ ബിരുദം നേടി പിരിഞ്ഞുപോയവരുടെ പുനഃസമാഗമം ജൂലൈ 15 ,ഞായറാഴ്ച കോളേജ് ഓഡിറ്റോറിയത്തില്‍ വെച്ച് നടന്നു .പിരിഞ്ഞു പോയ നൂറ്റി ഇരുപതിലേറെ വിദ്യാര്‍ത്ഥിനികളും അറുപതോളം അധ്യാപകരും ചടങ്ങില്‍ സന്നിഹിതരായിരുന്നു. പതിനൊന്നു മണിക്ക് സ്വാഗതപ്രസംഗത്തോടെ ആരംഭിച്ച ചടങ്ങില്‍ ചെറിയ കലാപരിപാടികളും കളികളും ഉള്‍പ്പെടുത്തിയിരുന്നു. സ്വന്തം പ്രവൃത്തി മേഖലയില്‍ ഉന്നത സ്ഥാനങ്ങളില്‍ എത്തിയവരെ പരിചയപ്പെടുത്തി.ഉച്ചഭക്ഷണത്തിനു ശേഷം വിഷയം തിരിഞ്ഞുള്ള സമ്മേളനവും നടന്നു.ചായസത്കാരത്തിനു ശേഷം ഒരുപിടി ഓര്‍മകളും മനസ്സില്‍ നിറച്ചു വീണ്ടും കാണാം എന്ന ഉറപ്പോടെ പിരിഞ്ഞു

 

Advertisement