നന്മയുടെ വാക്താക്കളായി നമ്മുടെ മക്കളെ വളര്‍ത്തണം : മാര്‍ പോളി കണ്ണൂക്കാടന്‍

327

ഇരിഞ്ഞാലക്കുട : സെന്റ് മേരീസ് ഹയര്‍ സെക്കണ്ടറി ഹൈസ്‌കൂള്‍ അധ്യാപക രക്ഷാകര്‍ത്തൃ സംഗമത്തില്‍ എസ് എസ് എല്‍ സി പരീക്ഷയില്‍ ഫുള്‍ എ+ കരസ്ഥമാക്കിയ മുപ്പത് വിദ്യാര്‍ത്ഥികള്‍ക്ക് പി ടി എ എര്‍പ്പെടുത്തിയ സ്വര്‍ണ പതക്കം നല്‍ക്കി കൊണ്ട് യോഗം രൂപത മെത്രാന്‍ മാര്‍ പോളി കണ്ണൂക്കാടന്‍ ഉല്‍ഘാടനം ചെയ്തു.മക്കളെ മറ്റുളവരുടെ ദുഃഖങ്ങളില്‍ പങ്ക് ചേരുന്നവരും നന്മയുടെ വാക്താക്കളായി ജീവിക്കുവാനും പഠിപ്പിക്കണമെന്ന് മാതാപിതാക്കളോട് അദ്ദേഹം ആഹ്വാനം ചെയ്തു.യോഗത്തില്‍ പി ടി എ പ്രസിഡന്റ് തോമസ് തൊകലത്ത് അദ്ധ്യക്ഷത വഹിച്ചു സ്‌കൂള്‍ മാനേജര്‍ റവ.ഫാ.ഡോ.ആന്റു ആലപ്പാടന്‍ മുഖ്യപ്രഭാഷണം നടത്തി പ്രധാന അധ്യാപിക സി ഐ ലിസ്സി, മുന്‍ പി ടി എ പ്രസിഡന്റ് പി പി.റപ്പായി, മുന്‍ ഹെഡ്മിസ്ട്രസ്സ് ഷേര്‍ളി ജോര്‍ജ്ജ്, പ്രിന്‍സിപ്പല്‍
റെക്ടി കെ ഡി,ട്രസ്റ്റി ജെയ്‌സണ്‍ കരപ്പറമ്പില്‍, മിന്‍സി തോമസ്, ഫാ.ഫെമിന്‍ ചിറ്റിലപ്പിള്ളി, അല്‍സ ടീച്ചര്‍ എന്നിവര്‍ പ്രസംഗിച്ചു.2018-19 അധ്യായന വര്‍ഷത്തെ പി ടി എ പ്രസിഡന്റായി തോമസ് തൊകലത്തിനെയും, വൈസ് പ്രസിഡന്റ് ആയി കെ കെ വിശ്വനാഥനെയും, എം പി ടി എ പ്രസിഡന്റ് ആയി മിനി കാളിയങ്കരേയും തെരഞ്ഞെടുത്തു

Advertisement