ഇരിങ്ങാലക്കുട :പരമ്പരാഗത വ്യാവസായിക തൊഴിൽ രംഗത്തിന് ഉണർവ്വേകുന്ന വികസനങ്ങൾ കൊണ്ടുവരുന്നതിൽ എക്കാലത്തും ശ്രദ്ധ കേന്ദീകരിച്ചിട്ടുള്ളത് എൽ ഡി എഫ് സർക്കാർ ആണെന്നും,അത് ഗ്രാമീണ ജനങ്ങൾക്ക് എന്നും കൈത്താങ്ങായി എന്നും മന്ത്രി തോമസ് ഐസക്ക് പ്രസ്താവിച്ചു. പുത്തൻചിറ കയർ വ്യവസായ സഹകരണ സംഘത്തിന് കയർ വികസന വകുപ്പ് നാൽപ്പത് ലക്ഷം രൂപ ചെലവിട്ട് അനുവദിച്ച പത്തിലധികം ഓട്ടോമാറ്റിക് സ്പിന്നിങ്ങ് മെഷീനുകളുടെ ഔദ്യോഗിക ഉദ്ഘാടനം വിഡിയോ കോൺഫറൻസ് വഴി നിർവ്വഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു തോമസ് ഐസക്ക്, കേരള സർക്കാർ നടപ്പിലാക്കി വരുന്ന രണ്ടാം കയർ പുന:സംഘടനയുടെ ഭാഗമായി 1000 ഒട്ടോമാറ്റിക് സ്പിന്നിങ്ങ് മെഷീൻ നൂറ് കയർ സംഘങ്ങളിൽ പ്രവർത്തനക്ഷമമാക്കുന്ന വേളയിൽ 1977 ൽ രജിസ്റ്റർ ചെയ്ത് പ്രവർത്തനമാരംഭിച്ച് വളർച്ചയുടെ പാതയിൽ നിൽക്കുന്ന പുത്തൻചിറ കയർ വ്യവസായ സഹകരണ സംഘത്തിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതായി മന്ത്രി കൂട്ടിച്ചേർത്തു
ബഹു: കൊടുങ്ങല്ലൂർ എം എൽ എ അഡ്വ: വി ആർ സുനിൽ കുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ വെള്ളാങ്കല്ലൂർ ബ്ലോക്പഞ്ചായത്ത് പ്രസി: കെ എസ് രാധാകൃഷ്ണൻ സ്വിച്ച് ഓൺ കർമ്മം നിർവ്വഹിച്ചു.കയർ വികസന വകുപ്പ് സ്പെഷൽ സെക്ര: എം പദ്മകുമാർ ,ഡയറക്ടർ, കെ എസ് പ്രദീപ് കുമാർ ,എന്നിവർ ഓൺ ലൈൻ വഴി മുഖ്യ പ്രഭാഷണം നടത്തി. പുത്തൻചിറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി എ നദീർ മുഖ്യാതിഥിയായി. ജില്ലാ കയർ പ്രൊജക്ട് ഓഫീസർ സി ആർ സോജൻ റിപ്പോർട്ട് അവതരിപ്പിച്ചു. സംഘം പ്രസിഡന്റ് എൻ സി സർവ്വൻ സ്വാഗതമാശംസിച്ച ചടങ്ങിൽ, സംഘം മുൻ പ്രസിഡണ്ട് ടി.എൻ വേണു, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസി: ബീന സുധാകരൻ ,ബ്ലോക് ആരോഗ്യ വിദ്യഭ്യാസ സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർമാൻ സി എസ് സുബീഷ്, വാർഡംഗങ്ങളായ സംഗീത അനീഷ് ,കെ വി സുജിത്ത് ലാൽ ,വാസന്തി സുബ്രഹ്മണ്യൻ , മഹേഷ് മോഹൻ, എ. പി. വിദ്യാധരൻ, സഹദേവൻ എന്നിവർ പങ്കെടുത്തു. സംഘം സെക്രട്ടറി ആതിര രജീഷ് നന്ദി പറഞ്ഞു.
പരമ്പരാഗത വ്യവസായിക തൊഴിൽ രംഗത്തിന് ഉണർവ്വേകുന്നതിൽ എക്കാലത്തും ശ്രദ്ധ കേന്ദീകരിച്ചിട്ടുള്ളത് എൽ ഡി എഫ് സർക്കാർ :-മന്ത്രി തോമസ് ഐസക്ക്
Advertisement