നാലമ്പല തീര്‍ത്ഥാടനത്തിന് കെ എസ് ആര്‍ ടി സി യുടെ മൂന്ന് സ്‌പെഷ്യല്‍ സര്‍വ്വീസ്

597
Advertisement

ഇരിങ്ങാലക്കുട- 2018 ജൂലൈ 17 മുതല്‍ ആരംഭിക്കുന്ന നാലമ്പല തീര്‍ത്ഥാടനത്തിന് കെ എസ് ആര്‍ ടി സി യുടെ മൂന്ന് സ്‌പെഷ്യല്‍ സര്‍വ്വീസുകള്‍ നടത്തും.നാല് ക്ഷേത്രങ്ങളെയും ഉള്‍പ്പെടുത്തിയുള്ള സര്‍വ്വീസാണിത് .106 രൂപയാണ് ടിക്കറ്റ് ചാര്‍ജ്ജ് .രാവിലെ 6.00 നും ,6.30 നും കൂടല്‍മാണിക്യം ക്ഷേത്ര നടയില്‍ നിന്നും, ഒരു ബസ്സ് തൃശൂരില്‍ നിന്നുമാണ് സര്‍വ്വീസ് നടത്തുക .തീര്‍ത്ഥാടകര്‍ക്ക് 10 രൂപ അഡീഷണല്‍ ചാര്‍ജ്ജില്‍ സീറ്റു ചാര്‍ജ്ജില്‍ സീറ്റു റിസര്‍വ്വേഷന്‍ കൂപ്പണ്‍ തലേ ദിവസം 9 മണി മുതല്‍ 7 മണി വരെ ബുക്ക് ചെയ്യാവുന്നതാണ് .കെ. എസ്. ആര്‍. ടി .സി ഓഫീസില്‍ വച്ച് നടന്ന യോഗത്തില്‍ കെ. യു അരുണന്‍ മാസ്റ്റര്‍ എം. എല്‍. എ അദ്ധ്യക്ഷത വഹിച്ചു.കൂടല്‍മാണിക്യം ദേവസ്വം ചെയര്‍മാന്‍ യു. പ്രദീപ് മേനോന്‍ നഗരസഭാംഗം കെ. ശ്രീജിത്ത് ,കെ. എസ്. ആര്‍ .ടി. സി ചാലക്കുടി ഡി .റ്റി. ഒ . വി .എസ് തിലകന്‍ ,മാള എ .ടി. ഒ കെ.ജെ സുനില്‍ കണ്‍ട്രോളിംഗ് ഇന്‍സ്‌പെക്ടര്‍ പി. വി രവി സംഘടനാപ്രതിനിധികളായ കെ. മധു ,ബിജു ആന്റണി എന്നിവര്‍ സംസാരിച്ചു

Advertisement