ഇരിങ്ങാലക്കുട-എസ് എന്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ വായനപക്ഷാചരണത്തോടനുബന്ധിച്ച് വിദ്യാരംഭം ക്ലബിന്റെ ആഭിമുഖ്യത്തില്‍ ബഷീര്‍ അനുസ്മരണം നടത്തി.ബഷീര്‍ അനുസ്മരണം ,വിദ്യാരംഗം കലാസാഹിത്യവേദി,വിവിധാ ഭാഷാ ക്ലബുകളുടെ ഉദ്ഘാടനം എന്നിവ സാവിത്രി ടീച്ചര്‍ നിര്‍വ്വഹിച്ചു.എസ് എന്‍ സ്‌കൂളുകളുടെ കറസ്‌പോണ്ടിംഗ് മാനേജര്‍ പി കെ ഭരതന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു.ബഷീറിന്റെ പാത്തുമ്മയുടെ ആട് ,പൂവന്‍പഴം ,എന്നീ കൃതികളെ ആസ്പദമാക്കി വിദ്യാര്‍ത്ഥികള്‍ നാടകം അവതരിപ്പിച്ചു.ഹൈസ്‌കൂള്‍ ഹെഡ്മിസ്ട്രസ് കെ മായ ടീച്ചര്‍ സ്വാഗതവും ,വിദ്യാരംഗം കണ്‍വീനര്‍ ടി ഒ ടീച്ചര്‍ നന്ദിയും പറഞ്ഞു
Advertisement