അന്താരാഷ്ട്ര യോഗ ദിനാചരണം: വിമല സെന്‍ട്രല്‍ സ്‌കൂളിലെ വിദ്യാര്‍ഥികള്‍ യോഗാദിനം ആചരിച്ചു

393
Advertisement

താണിശ്ശേരി:ലോകത്തിനു ഭാരതത്തിന്റെ മഹത്തായ സംഭാവനയായ യോഗ ,മനസ്സിനും ശരീരത്തിനും ഉണര്‍വേകുന്ന ഒന്നാണെന്ന് ലോകം മുഴുവന്‍ മനസ്സിലാക്കിയിരിക്കുന്നു .അതിന്റെ ഭാഗമായി,താണിശ്ശേരി വിമല സെന്‍ട്രല്‍ സ്‌കൂളിലെ വിദ്യാര്‍ഥികള്‍ യോഗാദിനം ആചരിച്ചു.പ്രിന്‍സിപ്പല്‍ റവ സിസ്റ്റര്‍ സെലിന്‍ നെല്ലംകുഴി ,എഡ്യൂക്കേഷണല്‍ ഡയറക്ടര്‍ റവ സിസ്റ്റര്‍ മരിയ കണ്ണമ്പിള്ളി ,വൈസ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ആഷ്ലി എന്നിവരുടെ സാനിധ്യത്തില്‍ യോഗ വിദ്യാര്‍ഥികള്‍ യോഗാഭ്യാസമുറകള്‍ പ്രദര്‍ശിപ്പിച്ചു.ഇന്നത്തെ സാഹചര്യങ്ങളില്‍ യോഗ അനുഷ്ഠിക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ചു കുമാരി നൈമ എന്‍ എച് സംസാരിച്ചു പ്രിന്‍സിപ്പല്‍ എല്ലാ വിദ്യാര്‍ത്ഥികളെയും അനുമോദിച്ചു