കെ സി വൈ എം പുത്തന്‍ചിറയുടെ ആഭിമുഖ്യത്തില്‍ ചാലക്കുടി ഐ വിഷന്‍ ഒരുക്കുന്ന സൗജന്യ നേത്ര പരിശോധന ക്യാമ്പ്

1110

പുത്തന്‍ച്ചിറ: കെ സി വൈ എം പുത്തന്‍ചിറയുടെ ആഭിമുഖ്യത്തില്‍ ചാലക്കുടി ഐ വിഷന്‍ ഒരുക്കുന്ന സൗജന്യ നേത്ര പരിശോധന ക്യാമ്പ് ജൂണ്‍ 24 ഞായറാഴ്ച്ച രാവിലെ 8 മണിക്ക് ആരംഭിച്ച് ഉച്ചക്ക് 12 മണി വരെ സെന്റ് ജോസഫ് ഈസ്റ്റ് പുത്തന്‍ച്ചിറ പള്ളി പാരീഷ് ഹാളില്‍ വച്ച് നടത്തപ്പെടും .മാള എസ്. ഐ  ഒ പ്രദീപിന്റെ സാന്നിധ്യത്തില്‍ ഇടവക വികാരി ഫാ.ജോസഫ് ഗോപുരം ഉദ്ഘാടനം ചെയ്യും .
എല്ലാ നേത്ര രോഗങ്ങള്‍ക്കും കമ്പ്യൂട്ടര്‍ പരിശോധന,കണ്ണിലെ പ്രഷര്‍ പരിശോധന,തിമിര ശസ്ത്രക്രിയക്ക് തെരഞ്ഞെടുക്കപ്പെടുന്നവരില്‍ നിന്ന് സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് തികച്ചും സൗജന്യമായും മറ്റുള്ളവര്‍ക്ക് മിതമായ നിരക്കിലും തിമിര ശസ്ത്രക്രിയ ചെയ്ത് കൊടുക്കുന്നു.പരിശോധനക്ക് വരുന്നവര്‍ കണ്ണട ഉപയോഗിക്കുന്നവര്‍ കണ്ണട കൊണ്ട് വരേണ്ടതാണ് .കണ്ണട ആവശ്യമുള്ളവര്‍ അഡ്വാന്‍സ് നല്‍കി ക്യാമ്പില്‍ തന്നെ കണ്ണട ബുക്ക് ചെയ്യാവുന്നതാണ് .
ബുക്കിംഗിനായി -8594056645(ജിതിന്‍),956752993 (അലന്റ് ),8593911705 എന്നിവരെ സമീപിക്കേണ്ടതാണ്‌

Advertisement